IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് ബിസിസിഐ നിര്‍ത്തിവച്ചിരുന്നു. രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല എന്ന് പറഞ്ഞാണ് ലീഗ് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തം അറിയിച്ചത്. അതേസമയം ഐപിഎലില്‍ ബാക്കിയുളള മത്സരങ്ങള്‍ ഇനി ഏത് സമയത്തായിരിക്കും നടത്തുകയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ എഷ്യാകപ്പിന് പകരം ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കാനുളള സാധ്യത കുറവായതിനാല്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍ ആവാന്‍ സാധ്യതയുണ്ട്. മുന്‍പ് യുഎഇ വേദിയായി പരിഗണിച്ച് ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇനി അതും നടന്നേക്കില്ല.

അതിനാല്‍ ഐപിഎല്‍ നടത്താന്‍ എറ്റവും ഉചിതമായ സമയം സെപ്റ്റംബര്‍ മാസമാവും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ഐപിഎലില്‍ പത്തിലധികം മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്. മെയ് അവസാനം വരെ ആയിരുന്നു ഐപിഎല്‍ 2025 നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ