IPL 2025: അന്ന് കോഹ്‌ലി ഇന്ന് ഹാർദിക്, ഗുരുതര പരിക്ക് പറ്റിയിട്ടും കളിച്ചത് ഏറ്റവും ബെസ്റ്റ് മാച്ച്; താരത്തിന് പറ്റിയത് ഇങ്ങനെ

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഗുരുതരമായ പരിക്കേറ്റിട്ടും 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പ്രകടിപ്പിച്ച പ്രതിരോധശേഷിക്ക് എങ്ങും അഭിനന്ദനങ്ങൾ കിട്ടുകയാണ്. ഓൾറൗണ്ടറുടെ ഇടതു കണ്ണിന് മുകളിൽ ആഴത്തിലുള്ള മുറിവ് പട്ടിട്ടിരുന്നു. ഏഴ് തുന്നലുകൾ വേണ്ടിവന്നിട്ടും അദ്ദേഹം കളിക്കളത്തിലിറങ്ങി മുംബൈയുടെ ആധിപത്യ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഒരു പരിശീലന സെഷനിൽ, പ്രാദേശിക സ്പിന്നറിനെതിരെ പാണ്ഡ്യ സ്വീപ്പ് ഷോട്ട് പരീക്ഷിച്ചു. നിർഭാഗ്യവശാൽ, പന്ത് അദ്ദേഹത്തിന്റെ കണ്ണിനടുത്ത് തട്ടി, അത് ഗുരുതരമായ മുറിവുണ്ടാക്കി. ശേഷം താരത്തിന് വൈദ്യസഹായം ആവശ്യമായി വന്നു. പരിക്ക് ഉണ്ടായിരുന്നിട്ടും, ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തന്റെ വേദന എല്ലാം മറന്ന് താരം കളത്തിൽ ഇറങ്ങി.

പരിക്ക് പറ്റിയിട്ടും, പാണ്ഡ്യ 23 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 48 റൺസ് നേടി മത്സരവിജയത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് മുംബൈ ഇന്ത്യൻസിനെ ശക്തമായ സ്കോർ നേടാൻ സഹായിച്ചു, ഇത് രാജസ്ഥാനെ വലിയ സമ്മർദ്ദത്തിലാക്കി.

രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറായ ശുഭം ദുബെയെ പുറത്താക്കിയ പാണ്ഡ്യ ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം 2016 ൽ വിരാട് കോഹ്‌ലിയുടെ ഐക്കണിക് സെഞ്ച്വറിയെ ഓർമ്മിപ്പിച്ചു, കൈയിൽ എട്ട് തുന്നലുകൾ ഉണ്ടായിരുന്നിട്ടും കോഹ്‌ലി അന്ന് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നാണ് കളിച്ചത്.

അതിനിടെ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്നാണ് താരത്തെ കഴിഞ്ഞ ദിവസം ഹർഭജൻ വിശേഷിപ്പിച്ചത്.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്