IPL 2025: കാണിച്ചത് അബദ്ധമായി പോയി, ബിസിസിഐക്ക് പരാതി നൽകി കെകെആർ; സംഭവം ഇങ്ങനെ

ഐ‌പി‌എൽ 2025 പ്ലേഓഫിലേക്ക് പ്രവേശിക്കാനുള്ള ടീമുകളുടെ സാധ്യതകളെ ബാധിച്ചേക്കാവുന്ന അവസാന നിമിഷ നിയമ മാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബി‌സി‌സി‌ഐക്ക് കത്തെഴുതി. ലീഗ് പ്ലേഓഫ് ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മത്സര ദൈർഘ്യത്തിൽ 60 മിനിറ്റ് അധിക സമയം ചേർക്കാൻ ബോർഡ് തീരുമാനിച്ചതിനെ തുടർന്നാണ് അവരുടെ പരാതി. മെയ് 17 ന് ബെംഗളൂരുവിൽ നടന്ന ആർ‌സി‌ബി vs കെ‌കെ‌ആർ മത്സരം മഴയിൽ അവസാനിച്ചതിന് ശേഷമാണ് നിയമ മാറ്റം വന്നത്.

ഐ‌പി‌എൽ സി‌ഒ‌ഒയ്ക്ക് അയച്ച മെയിലിൽ, കെ‌കെ‌ആർ സി‌ഇ‌ഒ വെങ്കി മൈസൂർ ബി‌സി‌സി‌ഐക്കെതിരെ ആഞ്ഞടിച്ചു, സീസൺ മധ്യത്തിൽ നടപ്പിലാക്കുന്ന നിയമങ്ങളിൽ കൂടുതൽ സ്ഥിരത ഉണ്ടാകുമായിരുന്നുവെന്ന് പരാതിപ്പെട്ടു.

“സാഹചര്യങ്ങൾ അനുസരിച്ച് ഈ സീസൺ മധ്യത്തിൽ നിയമങ്ങൾ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം, പക്ഷേ അത്തരം മാറ്റങ്ങൾ പ്രയോഗിക്കുന്ന രീതിയിൽ കൂടുതൽ സ്ഥിരത വേണമായിരുന്നു,” കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സി‌ഇ‌ഒ വെങ്കി മൈസൂർ, ഐ‌പി‌എൽ സി‌ഒ‌ഒ ഹേമാങ് അമിന് അയച്ച ഇമെയിലിൽ പറഞ്ഞു.

കൂടാതെ, ഐ‌പി‌എൽ 2025 പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു കെ‌കെ‌ആറും ആർ‌സി‌ബിയും തമ്മിലുള്ള മത്സരം – അന്ന് ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്ന് കെ‌കെ‌ആർ സി‌ഇ‌ഒ ചൂണ്ടിക്കാട്ടി.

“ഐ‌പി‌എൽ പുനരാരംഭിച്ചപ്പോൾ, മെയ് 17 ന് ബെംഗളുരുവിൽ നടക്കേണ്ടിയിരുന്ന കെ‌കെ‌ആറും ആർ‌സി‌ബിയും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം തടസ്സപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വ്യക്തമായിരുന്നു. പ്രവചനം നമ്മൾ എല്ലാവരും കണ്ടതാണ് . ആദ്യ മത്സരത്തിലെ ഈ നിയമം വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അത് എളുപ്പമാകുമായിരുന്നു” അദ്ദേഹം എഴുതി.

“ഈ മത്സരം ഉപേക്ഷിച്ചതോടെ കെകെആറിന്റെ പ്ലേഓഫിലെത്താനുള്ള സാധ്യത അവസാനിച്ചു. ഇത്തരം താൽക്കാലിക തീരുമാനങ്ങളും അവ പ്രയോഗിക്കുന്നതിലെ പൊരുത്തക്കേടുകളും ഈ നിലവാരമുള്ള ഒരു ടൂർണമെന്റിന് അനുയോജ്യമല്ല. ഞങ്ങൾ എന്തിനാണ് വിഷമിക്കുന്നതെന്ന് നിങ്ങൾക്കും മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കെകെആർ സിഇഒ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ