IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 58 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാന് വേണ്ടി സഞ്ജുവും, ഷിംറോണും പൊരുതിയെങ്കിലും അവസാനം നിരാശയായിരുന്നു ഫലം.

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് യശസ്‌വി ജയ്‌സ്വാൾ. ഇന്നലെ നടന്ന മത്സരത്തിലും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. 7 പന്തിൽ 1 ഫോർ അടക്കം 6 റൺസ് നേടി താരം മടങ്ങി. മുൻ സീസണുകളിൽ ജയ്‌സ്വാൾ ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ആരാധകർ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിട്ടാണ് അദ്ദേഹത്തിന്റെ പ്രകടനം.

രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 2 സിക്‌സും, 4 ഫോറും അടക്കം 41 റൺസ് നേടി. കൂടാതെ ഷിംറോൺ ഹെട്മയർ 32 പന്തിൽ 3 സിക്‌സും, 4 ഫോറും ഉൾപ്പടെ 52 റൺസ് നേടി. എന്നാൽ മറ്റു ബാറ്റ്‌സ്മാന്മാരും, ബോളർമാരും മോശമായ പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് രാജസ്ഥാന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ