IPL 2025: ഇവനാണോ സഞ്ജുവിനെ പുറത്താക്കി വീണ്ടും ടി-20 വിക്കറ്റ് കീപ്പറാകാൻ ശ്രമിക്കുന്നത്; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വീണ്ടും നിരാശ സമ്മാനിച്ച് ഋഷഭ് പന്ത്. മുൻ ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് ക്യാപ്റ്റൻ ആറ് പന്തിൽ ഗോൾഡൻ ഡക്ക് ആയി പുറത്തായിരിക്കുകയാണ്. അന്താരാഷ്ട്ര ടി 20 യിൽ സഞ്ജുവിനെ പുറത്താക്കി വീണ്ടും വിക്കറ്റ് കീപ്പറാകാൻ ഐപിഎലിലെ പ്രകടനത്തിലൂടെ വഴി തെളിയും എന്നായിരുന്നു താരത്തിന്റെ വിചാരം. എന്നാൽ ആ കാര്യത്തിൽ ഇന്ന് തീരുമാനമായി.

നിലവിൽ മത്സരത്തിൽ പൂർണാധിപത്യത്തിൽ നിൽക്കുന്നത് ലക്‌നൗ സൂപ്പർ ജയന്റ്‌സാണ്. 17 ഓവർ ആയപ്പോൾ തന്നെ ടീം 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് കടന്നു. ഓപ്പണറായ മിച്ചൽ മാർഷ് 36 പന്തിൽ 6 ഫോറും, 6 സിക്സറുമടക്കം 72 റൺസ് നേടി. കൂടാതെ നിക്കോളസ് പുരാൻ 30 പന്തിൽ 6 ഫോറും, 7 സിക്സറുമടക്കം 75 റൺസ് നേടി.

ഡൽഹി ക്യാപിറ്റൽസിനു വേണ്ടി കുൽദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 4 ഓവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി. കൂടാതെ വിപ്പ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍