CT 2025: രോഹിത് ശർമ്മയുടെ ക്യാച്ച് വിട്ട നിമിഷം ഞാൻ എന്റെ ജീവിതത്തിൽ മറക്കില്ല, അതൊരു തെറ്റായിരുന്നു: കൂപ്പർ കനോലി

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ആരാധകർ ഏറ്റവു കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം. ഐസിസിയുടെ നോക്ക് ഔട്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോട് തോറ്റ ചരിത്രമുള്ള ടീമാണ് ഇന്ത്യ. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും അത് ആവർത്തിക്കും എന്ന് കരുതിയ ആരാധകർക്ക് തെറ്റ് സംഭവിച്ചു. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റുകൾക്കാണ് വിജയിച്ചത്.

ഇത്തവണ ഓസ്‌ട്രേലിയൻ ടീമിൽ പല വമ്പൻ താരങ്ങളുടെ അസാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിൽ നിർണായകമായത് രോഹിത് ശർമ്മയുടെ വിക്കറ്റ് ആയിരുന്നെന്നും, അദ്ദേഹത്തിന്റെ ക്യാച്ച് വിടാൻ പാടിലായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ പേസ് ബോളർ കൂപ്പർ കനോലി.

കൂപ്പർ കനോലി പറയുന്നത് ഇങ്ങനെ:

” ഇത് ക്രിക്കറ്റ് ആണ്, നിങ്ങൾക്ക് ഒരു തവണ മിസ് ആക്കിയാലോ, അല്ലെങ്കിൽ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്താലോ അത് വിട്ട് മുൻപിൽ ഉള്ള ചുമതല എന്താണോ അത് ചെയ്യണം. അന്ന് രോഹിത് ശർമ്മയുടെ ക്യാച്ച് ഡ്രോപ്പ് ആക്കിയത് ഞാൻ മറന്നിരുന്നില്ല, ബോള് ചൈയ്തപോൾ പോലും എന്റെ മനസിൽ അതായിരുന്നു. എന്നിട്ടും ഞാൻ മത്സരബുദ്ധിയോടെ കളിച്ചു ടീമിന് വേണ്ട ബ്രേക്ക്ത്രൂ നൽകണം എന്ന് ഉറപ്പിച്ച് മുൻപിലേക്ക് പോയി” കൂപ്പർ കനോലി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ