IPL 2025: ധോണിക്കും കോഹ്‌ലിക്കും ശ്രേയസിനും ഒന്നുമില്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്: ഹാർദിക്‌ പാണ്ട്യ

ഇപ്പോൾ നടക്കുന്ന ഐപിഎൽ 2025 ലെ ഏറ്റവും കരുത്തരായ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ വർഷം നാണംകെട്ട തോൽവിയാണു ടീം കരസ്ഥമാക്കിയത്. എന്നാൽ ആ പിഴവുകൾ എല്ലാം പരിഹരിച്ചാണ് ഹാർദിക്കും സംഘവും ഈ സീസണിൽ ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നു ഫോർമാറ്റിലെയും ക്യാപ്റ്റന്മാരായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഉള്ളത് ഗുണമാണെന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക്‌ പാണ്ട്യ.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

” മൂന്നു ക്യാപ്റ്റന്മാരും മുംബൈ ഇന്ത്യൻസിൽ ഉള്ളതിൽ ഞാൻ ഭാഗ്യവാനാണ്. രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ എന്റെ കൂടെയുണ്ട്. എന്റെ തോളിൽ ഒരു താങ്ങായി ഇവർ മൂന്നു പേരും ഉണ്ട്” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് ശർമയ്ക്ക് പകരമായിട്ടാണ് ഹർദിക്കിനെ തിരഞ്ഞെടുത്തത്. എന്നാൽ ഹാർദിക്‌ സ്ഥാനം ഏറ്റെടുത്തതോടെ വൻ ആരാധക രോക്ഷമായിരുന്നു ഉയർന്നു വന്നത്. മുംബൈ ഇന്ത്യൻസിന്റെ ആരാധകർ വരെ താരത്തിനെ എതിർത്തു.

കഴിഞ്ഞ സീസണിൽ നാണംകെട്ട തോൽവികളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്നായി 10 തോൽവികളാണ് ടീം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ ഏറ്റു വാങ്ങിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനം കരസ്ഥമാക്കിയതും മുംബൈ ഇന്ത്യൻസ് ആയിരുന്നു.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്