IPL 2025: തോറ്റാലും ചെന്നൈ സൂപ്പർ കിങ്‌സ് ഹാപ്പിയാണ്, അവർക്ക് കിട്ടിയിരിക്കുന്നത് 'ക്രിസ് ഗെയ്‌ലിനെ' തന്നെ; 2011 ൽ ബാംഗ്ലൂരിൽ...അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതോടെ സീസണിലെ ഏഴാമത്തെ തോൽവിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. തോൽവിക്ക് പിന്നാലെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു. എന്തായാലും അനിൽ കുംബ്ലെ പറയുന്നത് പ്രകാരം യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ പ്രകടനം ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത സീസണിൽ വലിയ ഊർജം നൽകും എന്ന് പറഞ്ഞിരിക്കുകയാണ്. സി‌എസ്‌കെയ്ക്കു വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ, 21 കാരനായ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ 25 പന്തിൽ നിന്ന് 4 സിക്‌സറുകളും 1 ഫോറും ഉൾപ്പെടെ 42 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയുടെ ഇതിഹാസ ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കുംബ്ലെ, ബ്രെവിസിന്റെ ധീരമായ സമീപനത്തെ പ്രശംസിക്കുകയും യുവതാരത്തിന് ശോഭനമായ ഭാവി പ്രവചിക്കുകയും ചെയ്തു. സമ്മർദ്ദ ഘട്ടങ്ങളിൽ ബ്രെവിസ് കാണിച്ച പക്വതയെ അദ്ദേഹം പ്രശംസിച്ചു. “അദ്ദേഹത്തിന്റെ സ്പിൻ കളിക്കാനുള്ള കഴിവ് ശ്രദ്ധേയമായിരുന്നു. ബാറ്റ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സ്ഥലമല്ല ചെന്നൈ. സ്പിന്നിനെ പിന്തുണക്കുന്ന ട്രാക്ക് ആണ് ഉള്ളത്. പക്ഷേ, സ്പിന്നർമാർക്കെതിരായ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശ്രദ്ധേയമായിരുന്നു. ദക്ഷിണാഫ്രിക്കയിലും, ആഭ്യന്തര ക്രിക്കറ്റിലും, അണ്ടർ 19 ലെവലിലും അദ്ദേഹം തന്റെ കഴിവിന്റെ നേർക്കാഴ്ചകൾ കാണിച്ചുതന്നു,” അദ്ദേഹം പറഞ്ഞു.

മെഗാ ലേലത്തിൽ വിൽക്കപ്പെടാതെ പോയെങ്കിലും, 2.2 കോടി രൂപയ്ക്ക് പരിക്കേറ്റ പകരക്കാരനായി ബ്രെവിസ് സി‌എസ്‌കെയിൽ ചേർന്നു. 2011 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ പരിക്കേറ്റ പകരക്കാരനായി ചേർന്ന ക്രിസ് ഗെയ്‌ലുമായി ഡെവാൾഡിനെ കുംബ്ലെ താരതമ്യം ചെയ്തു. അന്ന് ലേലത്തിൽ അരയും മേടിക്കാതെ പോയ് ഗെയിൽ പകരക്കാരനായി എത്തി ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറി എന്ന് ശ്രദ്ധിക്കണം.

“അദ്ദേഹം പകരക്കാരനായി വന്നു. ‘യൂണിവേഴ്സ് ബോസ്’ ആയ ക്രിസ് ഗെയ്‌ൽ 2011 ൽ ആർ‌സി‌ബിക്ക് വേണ്ടി സമാനമായ സ്വാധീനം ചെലുത്തിയതും ഒരു ഐക്കണായി മാറിയതും ഇത് എന്നെ ഓർമ്മിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

“ബ്രെവിസ് ഒരു ആവേശകരമായ പ്രതിഭയാണ്, ഷോട്ടുകളുടെ സമ്പൂർണ്ണ ശ്രേണിയും അദ്ദേഹത്തിനുണ്ട്. രചിൻ രവീന്ദ്ര, മാത്രെ, പതിരണ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം, സി‌എസ്‌കെയിൽ ഒരു യുവതാരത്തിന്റെ വളർച്ച കൂടി നമുക്ക് കാണാൻ സാധിക്കും. ബ്രെവിസ് ഫ്രാഞ്ചൈസിക്ക് ദീർഘകാല ആസ്തിയായിരിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

സി‌എസ്‌കെയുടെ നിലവിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച കുംബ്ലെ പറഞ്ഞു, “ഈ സീസണിൽ അഞ്ച് മത്സരങ്ങൾ ശേഷിക്കുന്നു, യുവ കളിക്കാർക്ക് അവസരങ്ങൾ നൽകാനും അടുത്ത ഘട്ടത്തിനായി ആസൂത്രണം ആരംഭിക്കാനും ഇത് ഒരു മികച്ച അവസരമാണ്.”

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും