IPL 2024: 'എന്നെ നിങ്ങള്‍ ആ വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ആ വിളി കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു'; ആരാധകരോട് കോഹ്‌ലി

വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം.

നിങ്ങള്‍ എന്നെ ആ കിംഗ് എന്ന വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ദയവായി എന്നെ വിരാട് എന്ന് വിളിക്കുക, എന്നെ കിംഗ് ദ്ന്ന ആ വാക്ക് വിളിക്കരുത്. ഞാന്‍ ഫാഫ് ഡു പ്ലെസിസിനോട് പറയുകയായിരുന്നു, നിങ്ങള്‍ എന്നെ ആ വാക്ക് വിളിക്കുമ്പോള്‍ എല്ലാ വര്‍ഷവും എനിക്ക് ലജ്ജ തോന്നുന്നു. അതിനാല്‍ എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി, ഇനി മുതല്‍ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് നാണക്കേടാണ്- കോഹ്ലി പറഞ്ഞു.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഐപിഎല്‍ 2024ല്‍ തങ്ങളുടെ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുകയാണ്. ആര്‍സിബി അവരുടെ ടീമിന്റെ പേരില്‍ നിന്ന് ബാംഗ്ലൂരിനെ ഒഴിവാക്കി പകരം ബംഗളൂരു എന്നാക്കി മാറ്റി. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നു. ഒപ്പം തങ്ങളുടെ പുതിയ ജഴ്സിയും ഫ്രാഞ്ചൈസി പുറത്തിറക്കി.

ലീഗില്‍ 2009, 2011, 2016 വര്‍ഷങ്ങളില്‍ ആര്‍സിബിക്ക് മികച്ച സീസണുകള്‍ ഉണ്ടായിരുന്നു, ഫൈനലില്‍ എത്തിയെങ്കിലും ടൈറ്റില്‍ ഷോട്ട് മത്സരത്തില്‍ അവര്‍ക്ക് കടമ്പ കടക്കാനായില്ല. പുതിയ സീസണില്‍ പുതിയ പേരും പുതിയ സമീപനവും ഉപയോഗിച്ച്, ഫ്രാഞ്ചൈസി ലീഗ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ