IPL 2024: ചെപ്പോക്കിൽ ചെന്നൈയെ തോൽപ്പിക്കാൻ നീ മൂത്തിട്ടില്ല ഗിൽ, ഋതുരാജിന്റെ തന്ത്രങ്ങളിൽ കുഴഞ്ഞ് വീണ് ഗുജറാത്ത്; സ്റ്റാറായി ധോണിയും

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ വിജയം. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഗുജറാത്ത് പോരാട്ടം ഇന്നിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. ചെന്നൈക്ക് 63 റൺസിന്റെ തകർപ്പൻ ജയം. ശിവം ദുബൈ (51), റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.

ചെന്നൈ ഉയർത്തിയ ലക്‌ഷ്യം മറികടക്കാനുള്ള പ്രകടനം കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് തന്നെ പറയാം. മികച്ച പ്രകടനമാണ് ഒരു ടീം എന്ന നിലയിൽ നടത്തിയത്. ഗുജറാത്ത് ആകട്ടെ ആദ്യ മത്സരം ജയിച്ച പോരാട്ടവീര്യത്തിന്റെ അംശം പോലും പുറത്തെടുത്തും ഇല്ല. അതോടെ പതനം പൂർത്തി ആയി. 31 പന്തിൽ 37 റൺ എടുത്ത് സായി സുദർശനൻ ടോപ് സ്‌കോറർ എന്നതിലുണ്ട് ഗുജറാത്തിലെ ബാക്കി താരങ്ങളുടെ ദയനീയ പ്രകടനം എത്രത്തോളം ഉണ്ടെന്ന്.

നായകൻ ഗിൽ സിക്സ് അടിച്ചൊക്കെ തുടങ്ങിയെങ്കിലും 8 റൺസിൽ വീണു. സാഹ 21 റൺസ് എടുത്തപ്പോൾ വിജയ് ശങ്കർ 12 റൺസും മില്ലർ 21 റൺസും എടുത്തു. ഇവരെ കൂടാതെ രണ്ടക്കം കടന്നത് 11 റൺസ് എടുത്ത ഓംരസായിയും 10 റൺസ് എടുത്ത ഉമേഷ് യാദവും മാത്രം ആയിരുന്നു. ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ മുസ്തഫിസുർ ദേശ്പാണ്ഡെ എന്നിവരും ഒരു വിക്കറ്റ് എടുത്ത മിച്ചൽ , പാതിരാണ എന്നിവരും തിളങ്ങി.

ചെന്നൈ ബാറ്റിംഗിൽ എല്ലാവരും നല്ല സംഭാവന നൽകിയപ്പോൾ സ്കോർ ഉയരുക ആയിരുന്നു. ഓപ്പണിങ് ഇറങ്ങിയ ഋതുരാജ് രചിന്ത രവീന്ദ്ര എന്നിവർ 46 റൺസാണ് എടുത്തത്. ഗുജറാത്ത് നിരയിൽ മോഹിത് ശർമ്മ റഷീദ് ഖാൻ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി ത്ഹയിലിലാക്കി

Latest Stories

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം