IPL 2024: നിങ്ങൾ എന്റെ ഇഷ്ടതാരം തന്നെ, പക്ഷെ നിലവിൽ അതിന് പ്രസക്തിയില്ല; കോഹ്‌ലിയെ തകർത്തെറിഞ്ഞ് റിയാൻ പരാഗ്

ഏപ്രിൽ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈക്കെതിരെ രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ് പുറത്താകാതെ 54 റൺസ് നേടിയ ഇന്നിങ്സിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള കൈയടികളാണ് കിട്ടുന്നത്. മുംബൈ ഉയർത്തിയ താരതമ്യേന ചെറിയ ലക്‌ഷ്യം മറികടക്കാൻ രാജസ്ഥാൻ ബുദ്ധിമുട്ടുന്നു എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ആയിരുന്നു താരത്തിന്റെ മികച്ച ഇന്നിംഗ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ തുടർച്ചയായി രണ്ടാം ഫിഫ്റ്റി അടിച്ച താരം എന്തായാലും റൺ സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി നിൽക്കുകയാണ്. തൻ്റെ ആരാധനാപാത്രമായ വിരാട് കോഹ്‌ലിയെ മറികടന്ന് നിലവിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ് താരം.

തൻ്റെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അതിൻ്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പരാഗ് വെളിപ്പെടുത്തി. ഐപിഎൽ 2023 ൽ, 7 മത്സരങ്ങളിൽ നിന്ന് 78 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്, കൂടാതെ അദ്ദേഹത്തിൻ്റെ മോശം പ്രകടനങ്ങൾക്ക് അന്ന് ഒരുപാട് ട്രോളുകളും കിട്ടി. നാലാം നമ്പറിൽ പരാഗിനെ ടീം ബാറ്റിംഗിന് വിടുമ്പോൾ എന്തൊരു മണ്ടത്തരമാണ് ടീം കാണിച്ചത് എന്ന് ചോദിച്ചവർ തന്നർ ഇപ്പോൾ കൈയടിക്കുകയാണ്.

പരാഗ് പറഞ്ഞത് ഇങ്ങനെയാണ്:

“കാര്യങ്ങൾ സ്വയം സൂക്ഷിക്കണമെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ വളരെയധികം ശ്രമിക്കുന്നത് നിർത്തി, പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുമ്പ്, ഞാൻ പരാജയപ്പെടുമ്പോൾ, ഞാൻ വ്യത്യസ്തമായ കാര്യങ്ങൾ ചിന്തിക്കുകയും പരീക്ഷിക്കുകയും ചെയ്യുമായിരുന്നു. ഈ വർഷം, ഞാൻ കാര്യങ്ങൾ ലളിതമാക്കുന്നു, ”എംഐക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

“ആഭ്യന്തര ക്രിക്കറ്റിൽ അസമിന് വേണ്ടി ഞാൻ സമാനമായി കളിക്കുന്നതിനാൽ നാലാം നമ്പർ ബാറ്റിംഗ് സ്ലോട്ട് എനിക്ക് യോജിച്ചത് ആണെന്ന് തോന്നിയിരുന്നു. ജോസ് ബട്ട്‌ലറും ആർ അശ്വിനും പുറത്തായപ്പോൾ, എൻ്റെ സംസ്ഥാനത്തിന് വേണ്ടി ചെയ്യുമായിരുന്ന അതേ കാര്യം ചെയ്യാൻ പറ്റുമെന്ന് ഞാൻ ചിന്തിച്ചു. ”റിയാൻ കൂട്ടിച്ചേർത്തു.

മുൻ സീസണുകളിൽ താൻ നിലവാരം പുലർത്തിയിരുന്നില്ലെന്ന് റിയാൻ സമ്മതിച്ചു. ‘മൂന്നോ നാലോ വർഷമായി ഞാൻ ഐപിഎല്ലിൽ പ്രകടനം നടത്തിയിരുന്നില്ല. ഞാൻ ഹോട്ടൽ മുറിയിലേക്ക് മടങ്ങുമ്പോഴെല്ലാം, എൻ്റെ പരാജയങ്ങൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും അതിൽ നിന്ന് പുറത്തുവരാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്നും ഞാൻ ചിന്തിച്ചു. ഞാൻ ഈ തലത്തിൽ പരിശീലിക്കുന്നില്ലെന്ന് മനസ്സിലായതിനാൽ ഞാൻ തിരികെ പോയി കാര്യങ്ങൾ ശരിയാക്കി.”അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് മത്സരങ്ങളിൽ നിന്ന് 181.00 ശരാശരിയിൽ 181 റൺസാണ് പരാഗിൻ്റെ സമ്പാദ്യം.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ