ഐപിഎല്‍ 2024: അങ്ങനങ്ങു പോയാലോ.., കോഹ്‌ലിക്കെതിരെ ബിസിസിഐയുടെ നടപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണില്‍ പൊതുവേ ശാന്തനായിരുന്ന വിരാട് കോഹ്ലി ഒടുവില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തില്‍ തന്റെ മറുവശം കാണിച്ചു. ഹര്‍ഷിത് റാണയുടെ ഉയര്‍ന്ന ഫുള്‍ ടോസില്‍ ബാറ്റ് വെച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നോബോളെന്ന് വിചാരിച്ച് ബോളില്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ അത് ബോധ്യപ്പെടാതെ കോഹ്ലി ഡിആര്‍എസ് എടുത്തു.

പന്ത് അരയ്ക്ക് മുകളിലാണെന്ന് കരുതിയാണ് കോഹ്‌ലി ഡിആര്‍എസ് എടുത്തത്. തേര്‍ഡ് അമ്പയറില്‍നിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനം ലഭിച്ചില്ല. വെറ്ററന്‍ നിരാശനായി ഡഗൗട്ടിലേക്ക് മടങ്ങി. എന്നിരുന്നാലും, അമ്പയര്‍മാരോട് തര്‍ക്കിച്ച താരം അവരില്‍ ഒരാളെ അധിക്ഷേപിക്കുന്നത് പോലും കണ്ടു. കോഹ്ലിയുടെ പെരുമാറ്റത്തില്‍ അമ്പയര്‍മാര്‍ അസ്വസ്തരായിരുന്നു.

സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) വിരാടിനെതിരെ നടപടിയെടുത്തു. കോഹ്‌ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 പ്രകാരം ലെവൽ 1 കുറ്റമാണ് കോഹ്‌ലി ചെയ്തതെന്ന് അധികൃതർ അറിയിച്ചു. മുൻ ആർസിബി ക്യാപ്റ്റൻ കുറ്റം സമ്മതിച്ചതായും പെനാൽറ്റി സ്വീകരിച്ചതായും അവർ പറഞ്ഞു.

അതേസമയം, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും വസീം ജാഫറും തീരുമാനത്തില്‍ തൃപ്തരല്ലെന്നും കോഹ്ലി നിര്‍ഭാഗ്യവാനാണെന്നും പറഞ്ഞു. ”പന്ത് അരക്കെട്ടിന് മുകളിലായിരുന്നു, കോഹ്ലിയെ പുറത്താക്കാന്‍ പാടില്ലായിരുന്നു. തീരുമാനത്തില്‍ ഞാന്‍ തൃപ്തനല്ല. അവന്‍ നിര്‍ഭാഗ്യവാനാണ്, ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

”പന്ത് അരക്കെട്ടിന് മുകളില്‍ വ്യക്തമായതിനാല്‍ അമ്പയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു അത്. പന്ത് താഴുകയായിരുന്നു, പക്ഷേ അത് അപ്പോഴും നോ ബോള്‍ ആയിരുന്നു,” വസീം ജാഫര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക