IPL 2024: 39 പന്തില്‍ 100 അടിച്ച് ഹെഡ്, ഹാലിളകി ക്ലാസനും മാര്‍ക്രമവും അബ്ദുള്‍ സമദും, ചിന്നസ്വാമിയില്‍ അര്‍സിബി വധം

ഐപിഎലില്‍  ആര്‍സിബിയ്ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം മുന്നോട്ടുവെച്ച് എസ്ആര്‍എച്ച് . ട്രാവിസ് ഹെഡിന്റെ മിന്നും സെഞ്ച്വറി മികവില്‍ എസ്ആര്എച്ച് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരേ ഹൈദരാബാദ് മറികടന്നത്.

39 ബോളില്‍ സെഞ്ച്വറി തികച്ച ഹെഡ് 41 ബോളില്‍ 8 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 102 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസെന്‍ 31 ബോളില്‍ 7 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 67 റണ്‍സെടുത്തു.

എയ്ഡന്‍ മാര്‍ക്രം 17 ബോളില്‍ 2 വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 32, അബ്ദുള്‍ സമദ് 10 ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും 37, അഭിഷേക് ശര്‍മ 22 ബോളില്‍ രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 34 റണ്‍സും എടുത്തു.

ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023-ല്‍ മംഗോളിയക്കെതിരേ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 22 സിക്‌സകറുകളാണ് ഹൈദരാബാദ് താരങ്ങള്‍ അടിച്ചെടുത്തത്. ഇതും റെക്കോഡാണ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി