ഐപിഎല്‍ 2024: ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കില്ല, കടുത്ത തീരുമാനം മുംബൈയെ അറിയിച്ച് സൂപ്പര്‍ താരം- റിപ്പോര്‍ട്ട്

ഐപിഎലില്‍ അഞ്ച് കിരീടങ്ങള്‍ നേടിത്തന്ന രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയ തീരുമാനത്തില്‍ കടുത്ത വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍ നേരിടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 20 ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് മുംബൈയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നഷ്ടമായിരിക്കുന്നത്. ഇപ്പോഴിതാ ടീമിനുള്ളിലും ഹാര്‍ദ്ദിക്കിന്റെ വരവില്‍ പൊട്ടിത്തെറികള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാര്‍ദിക്കിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് സൂര്യകുമാര്‍ യാദവ് രംഗത്തു വന്നതായാണ് അഭ്യൂഹങ്ങള്‍. ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്നു ടീം മാനേജ്മെന്റിനെ സൂര്യകുമാര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല.

രോഹിത്തിനെ നീക്കി ഹാര്‍ദിക്കിനെ നായകസ്ഥാനമേല്‍പ്പിച്ചതില്‍ പരസ്യമായി പ്രതികരിച്ച താരങ്ങളിലൊരാള്‍ സൂര്യകുമാറായിരുന്നു. ഹൃദയം തകര്‍ന്ന ഇമോജിയായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

സൂര്യ മാത്രമല്ല സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈയുടെ തീരുമാനത്തില്‍ അതൃപ്തനാണെന്നാണ് വിവരം. ബുംറയും ടീമും തമ്മില്‍ തെറ്റിയതായും ഉടന്‍ മുംബൈ വിട്ടേക്കുമെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും എയറിലുണ്ട്.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം