IPL 2024: ആ ടീമിന് വേണ്ടി കളിക്കാൻ സുനിൽ നരെയ്ൻ ആഗ്രഹിക്കുന്നില്ല, ഞാൻ പല തവണ നിർബന്ധിച്ചിട്ടും അവൻ കേൾക്കുന്നില്ല: റോവ്മാൻ പവൽ

വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം റോവ്മാൻ പവൽ പറയുന്നത് പ്രകാരം ലോകകമെമ്പാടുമുള്ള ടി20 ലീഗുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിക്കാൻ സുനിൽ നരെയ്ൻ ആഗ്രഹിക്കുന്നില്ല. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി താരത്തിന് പണ്ട് മുതലേ പ്രശ്നങ്ങൾ ഉള്ള സുനിലിന് ഇനി ഒരിക്കലും വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിക്കാൻ താത്പര്യമില്ലെന്നാണ് പവൽ അഭിപ്രായപ്പെടുന്നത്.

കെകെആറിനെതിരെ മികച്ച ഇന്നിംഗ്‌സ് കളിച്ച റോവ്‌മാൻ പവൽ തന്റെ സഹ താരത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു. 2024 ലെ ഐസിസി ടി20 ലോകകപ്പിനായി നരെയ്‌നെ കളത്തിൽ ഇറക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ആരെയും ശ്രദ്ധിക്കാൻ അവൻ തയ്യാറല്ലെന്നും റോവ്മാൻ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ ഏറ്റവും മികച്ച കളിക്കാരൻ ആയിരുന്നു നരെയ്ൻ. ടീം പരാജയപ്പെട്ടെങ്കിലും കന്നി സെഞ്ച്വറി നേടാനും രണ്ട് വിക്കറ്റ് നേടി തിളങ്ങാനും താരത്തിന് സാധിച്ചു. എന്നാലും ജോസ് ബട്ട്ലറുടെ മാരക ബാറ്റിംഗിലൂടെ രാജസ്ഥാൻ പരാജപെട്ട കളിയിൽ ജയിച്ച് കയറുക ആയിരുന്നു.

“ടി20 ലോകകപ്പ് സെലക്ഷനെ കുറിച്ച് കഴിഞ്ഞ 12 മാസമായി സുനിൽ നരെയ്ൻ്റെ മുന്നിൽ സ്ഥിരമായി അഭ്യർത്ഥന നടത്തുന്നു. പക്ഷേ അവൻ ആരെയും കേൾക്കാൻ തയാറല്ല” റോവമാൻ പവൽ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആതിഥേയർക്കെതിരെ ടീമിനെ ഒറ്റയ്ക്ക് നയിച്ച ജോസ് ബട്ട്ലറായിരുന്നു റോയൽസിന്റെ ഹീറോ. ഈഡൻ ഗാർഡൻസിൽ 60 റൺസിൽ 9 ഫോറും 6 സിക്‌സും സഹിതം 107 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു.

ഈ സീസണിലെ ബട്ട്‌ലറുടെ രണ്ടാം സെഞ്ചുറിയും ടൂർണമെന്റിലെ ഏഴാമത്തെയും ആയിരുന്നു ഇത്. റിയാൻ പരാഗ്, റോവ്മാൻ പവൽ,  ആവേഷ് ഖാൻ എന്നിവരുമായി അദ്ദേഹം ടീമിന്റെ വിജയത്തിൽ സുപ്രധാന പങ്കാളിത്തം പങ്കിട്ടു. പവൽ ക്രീസിലെത്തുന്നതുവരെ റോയൽസിന് 224 റൺസിന്റെ ചേസ് സുഗമമായിരുന്നില്ല.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി