IPL 2024 : കൊൽക്കത്ത ഡ്രസിംഗ് റൂമിൽ നടന്നത് ഗുരുതര പ്രശ്നങ്ങൾ, ഞങ്ങൾ അസ്വസ്ഥർ ആയി ; വെളിപ്പെടുത്തലുമായി വിദേശ താരം;, സംഭവം ഇങ്ങനെ

മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓൾറൗണ്ടർ ഡേവിഡ് വീസ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസിയുടെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുന്നു. സ്ഥിരം നായകൻ ശ്രേയസ് അയ്യർ ഇല്ലാതെ രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ ശ്രേയസ് കഴിഞ്ഞ സീസണിൽ കഷ്ടപ്പെട്ടു. 14 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി അവർ സ്റ്റാൻഡിംഗിൽ ഏഴാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.

ആന്ദ്രെ റസ്സലിൻ്റെ ബാക്കപ്പായി സൈൻ ചെയ്‌തിരിക്കുന്ന വീസ് മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 190.91 സ്‌ട്രൈക്ക് റേറ്റിൽ 21 റൺസ് നേടിയ അദ്ദേഹം ഒരു വിക്കറ്റ് പോലും എടുത്തിട്ടില്ല. ഡ്രസ്സിംഗ് റൂമിനുള്ളിൽ കാര്യങ്ങൾ എല്ലാം ഭംഗിയായിരുന്നില്ല എന്നും ടീമിൻ്റെ ഫോമല്ല ഇതിന് കാരണമെന്നും നമീബിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹം പറഞ്ഞുത് ഇങ്ങനെ:

“ടീമിൽ ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ടായിരുന്നു. നടക്കുന്ന ചില കാര്യങ്ങളിൽ കുട്ടികൾ തൃപ്തരല്ലായിരുന്നു, പല സമയത്തും കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ബുദ്ധിമുട്ടി. പുതിയ പരിശീലകൻ ഒരുപാട് മാറ്റങ്ങൾ കൊണ്ടിവരാനൊക്കെ ശ്രമിച്ചു, പക്ഷെ അതൊന്നും നടന്നില്ല.”

ചന്ദ്രകാന്ത് പണ്ഡിറ്റ് ഇന്ത്യൻ ആഭ്യന്തര സർക്കിളുകളിൽ വലിയ തോതിൽ വിജയിച്ച പരിശീലകനാണ്, എന്നാൽ തൻ്റെ രീതികളിൽ വളരെ പഴക്കമുള്ളതിനാൽ അദ്ദേഹം ചിലപ്പോൾ വിമർശനത്തിന് വിധേയനായിട്ടുണ്ട്. ചില കളിക്കാർ അദ്ദേഹത്തിൻ്റെ കോച്ചിംഗ് ശൈലിയിൽ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്

“വിദേശ താരങ്ങളെ നിയന്ത്രിക്കാൻ ഒന്നും അദ്ദേഹത്തിന് പറ്റിയില്ല. അദ്ദേഹം ആവശ്യമില്ലാതെ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു. അതിന്റെ ബുദ്ധിമുട്ടുകൾ ടീമിന് ഉണ്ടായിരുന്നു.” താരം പറഞ്ഞു.

Latest Stories

കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം

IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

IPL 2024: 'ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്കോര്‍ 300 കടന്നേനെ': പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

'സൗത്ത് ഇന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുടെ ലുക്ക്, കിഴക്കുള്ളവര്‍ ചൈനക്കാരേപോലെ; വിവാദപരാമര്‍ശവുമായി സാം പിത്രോദ; കോണ്‍ഗ്രസ് വെട്ടില്‍

IPL 2024: 'നിന്‍റെ സമയം അടുത്തിരിക്കുന്നു': സണ്‍റൈസേഴ്‌സ് ഓപ്പണര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി യുവരാജ് സിംഗ്

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ