ഐപിഎല്‍ 2024: സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവച്ചു?- റിപ്പോര്‍ട്ട്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ചില നാഷണല്‍ ഓണ്‍ലൈന്‍ മീഡിയാസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക വിവരമൊന്നും ഇതുവരെ ലഭ്യമല്ല.

2008-ല്‍ ടീമിന്റെ തുടക്കം മുതല്‍ ആദ്യം കളിക്കാരനായും പിന്നീട് ഉപദേശകനായും ടീമുമായി ബന്ധപ്പെട്ടിരുന്ന സച്ചിന്‍ വെള്ളിയാഴ്ച പ്രസ്താവനയിലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് ശര്‍മ്മയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിലെ ്തൃപ്തിയാണ് സച്ചിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് നിഗമനം.

മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും പദവിയുമാണ്. ടീമുമായുള്ള എന്റെ സഹവാസത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, അത് എനിക്ക് ഒരു രണ്ടാം വീട് പോലെയാണ്. എന്നിരുന്നാലും, വ്യക്തിപരമായ ചില പ്രതിബദ്ധതകള്‍ കാരണം, ഈ റോളില്‍ നിന്ന് മാറാന്‍ ഞാന്‍ തീരുമാനിച്ചു.

വര്‍ഷങ്ങളായി അവര്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും ഉടമകള്‍, മാനേജ്‌മെന്റ്, പരിശീലകര്‍, കളിക്കാര്‍, സ്റ്റാഫ് എന്നിവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണിലും അതിനുശേഷവും ടീമിന് എല്ലാ ആശംസകളും നേരുന്നു- സച്ചിന്‍ പറഞ്ഞതായി ഇന്‍ഫോമിയ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍, മുംബൈ ഇന്ത്യന്‍സിന് വേണ്ടി 78 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 13 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2334 റണ്‍സ് നേടി. 2011ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടത്തിലേക്കും നയിച്ചു.

Latest Stories

കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ, നഷ്ടപരിഹാരം മാത്രം മതി; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ കുറിപ്പ്

ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നു, എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണ്..; നെറ്റ്ഫ്‌ളിക്‌സ് സിഇഒയ്ക്കെതിരെ അനുരാഗ് കശ്യപ്

കിറ്റക്‌സ് നാട്ടിലെ ചെറുപ്പക്കാരോടും നാടിനോടും മറുപടി പറയേണ്ടിവരും; മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം; സാബു ജേക്കബിനെതിരെ മന്ത്രി പി രാജീവ്

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..