സഞ്ജു വെടിക്കെട്ടിനെ വെല്ലാന്‍ കഴിയാതെ രാഹുലും പൂരനും, ലഖ്‌നൗവിനെ പിടിച്ചുകെട്ടി റോയല്‍സ് ബോളര്‍മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരംതന്നെ ഗംഭീരമായി തുടങ്ങി സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. ലഖ്‌നൗവിനെതിരായ മത്സരം 20 റണ്‍സിന് സഞ്ജുവും സംഘവും ജയിച്ച് കയറി. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 194 റണ്‍സിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ ആയുള്ളു.

41 ബോളില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നിക്കോളാസ് പൂരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. നായകന്‍ കെഎല്‍ രാഹുല്‍ 44 ബോളില്‍ 58 റണ്‍സെടുത്തു. ഡികോക് 4, ദേവ്ദത്ത് പടിക്കല്‍ 0, ദീപക് ഹൂഡ 13 ബോളില്‍ 26, മാര്‍ക്കസ് സ്‌റ്റോയിനിസ് 4 ബോളില്‍ 3, ക്രുണാല്‍ പാണ്ഡ്യ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് വീഴ്ത്തി. ബര്‍ഗര്‍, അശ്വിന്‍, ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റോയല്‍സിനായി സഞ്ജു സാംസണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 52 പന്തുകള്‍ നേരിട്ട് പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സിക്സും മൂന്ന് ഫോറും സഹിതമാണിത്.

റിയാന്‍ പരാഗ് 29 ബോളില്‍ 43 റണ്‍സെടുത്തു. യശ്വസി ജയ്‌സ്വാള്‍ 12 ബോളില്‍ 24, ജോസ് ബട്ടലര്‍ 9 ബോളില്‍ 11, ഹെറ്റ്‌മെയര്‍ 7 ബോളില്‍ 5, ധ്രുവ് ജുറേല്‍ 12 ബോളില്‍ സ20 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ