രോഹിത് ചെന്നൈയിലേക്ക്?, ചര്‍ച്ചയായി റിതികയുടെ കമന്റ്, മുംബൈ ഇന്ത്യന്‍സില്‍ 'യെല്ലോ അലര്‍ട്ട്'

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ തല്‍സ്ഥാനത്തേക്ക് എത്തിച്ചേക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുംബൈ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം മുംബൈയെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അണ്‍ഫോളോ ചെയ്ത് പ്രതിഷേധിക്കുകയാണ്. ഇതിനിടയില്‍ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുന്നെന്ന ചര്‍ച്ചകളും സജീവമാണ്.

ഇതിനുള്ള വിഷയം ഇട്ടു നല്‍കിയത് രോഹിത് ശര്‍മയുടെ ഭാര്യ റിതികയാണ്. രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സിഎസ്‌കെ രോഹിത്തിന് ആദര സൂചകമായി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിതികയുടെ കമന്റെത്തിയത്. പോസ്റ്റിന് താഴെ മഞ്ഞ കളറിലുള്ള ലൗ പോസ്റ്റ് ചെയ്താണ് റിതിക സിഎസ്‌കെയോട് നന്ദി അറിയിച്ചത്. ഇതാണിപ്പോള്‍ രോഹിതിന്റെ കൂടുമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചത്.

രോഹിത് സിഎസ്‌കെയിലേക്കാവും കൂടുമാറുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവുമായ സുബ്രഹ്‌മണ്യം ബദരീനാഥ് സിഎസ്‌കെ ജേഴ്‌സിയില്‍ രോഹിതിന്റെ ചിത്രം പോസ്റ്റ് ചെയ്ത്, താരം ഫ്രാഞ്ചൈസിയിലേക്ക് എത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. നിലവില്‍ യെല്ലോ ടീമിനെ നയിക്കുന്ന എംഎസ് ധോണിക്ക് ഐപിഎല്‍ 2024 ന് ശേഷം ബൂട്ട് തൂക്കും. അതിനാല്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് പകരക്കാരനെ തിരയുകയാണ്.

രോഹിത് ഇപ്പോഴും മികച്ച ക്യാപ്റ്റനാണ്. അതിനാല്‍ എംഎസ് ധോണിയ്ക്ക് ശേഷം മറ്റാരെങ്കിലും ചുമതലയേല്‍ക്കുന്നതിന് മുമ്പ് കുറച്ച് വര്‍ഷത്തേക്ക് സിഎസ്‌കെയെ നയിക്കാനുള്ള കരുത്തും കഴിവും രോഹിത്തിനുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ