IPL 2024: ആര്‍സിബിക്കെതിരായ മത്സരത്തിന് മുമ്പ് കോഹ്‌ലിയോട് ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്തി റിങ്കു, നിരസിച്ച് താരം- വീഡിയോ വൈറല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗ് വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് നടക്കാനിരിക്കുന്ന കെകെആര്‍-ആര്ഡസിബി മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ റിങ്കു കോഹ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തി. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ കെകെആര്‍ ആര്‍സിബിയെ തകര്‍ത്തിരുന്നു.

രണ്ട് ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള അവസാന മത്സരത്തില്‍ മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു ബാറ്റ് റിങ്കു സിംഗിന് സമ്മാനിച്ചിരുന്നു. എന്നിരുന്നാലും, ഈ ബാറ്റിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. പകരം മറ്റൊന്ന് ആവശ്യപ്പെട്ടാണ് റിങ്കു കോഹ്ലിയെ സമീപിച്ചത്.

എങ്ങനെയാണ് ബാറ്റ് പൊട്ടിച്ചതെന്ന് വിരാടിനോട് വിശദീകരിക്കാന്‍ റിങ്കു ശ്രമിച്ചു. സ്റ്റാര്‍ പ്ലെയറുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം കോഹ്ലിയുടെ ബാറ്റുകള്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് മറ്റൊരു ബാറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കോഹ്‌ലി റിങ്കുവിനോട് പറഞ്ഞു. അങ്ങനെ ചെയ്താല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആര്‍) നേരിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ബെംഗളൂരുവിനെതിരെ അവരുടെ തട്ടകത്തില്‍ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം രേഖപ്പെടുത്തി.

എന്നിരുന്നാലും മത്സരത്തില്‍ കോഹ്‌ലി 59 പന്തില്‍ പുറത്താകാതെ 83 റണ്‍സുമായി തന്റെ ക്ലാസ് കാണിച്ചു. ഇതുവരെയുള്ള 7 മത്സരങ്ങളില്‍ നിന്ന് 72.20 എന്ന മികച്ച ശരാശരിയിലും 147.34 സ്ട്രൈക്ക് റേറ്റിലും 361 റണ്‍സ് നേടിയ ഈ വലംകൈയ്യന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച റണ്‍ സ്‌കോററാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ