ഐപിഎല്‍ 2024: ഞങ്ങള്‍ ഒരു മത്സരം ജയിച്ചാല്‍ പിന്നെ എതിരാളികള്‍ക്ക് കാളരാത്രിയായിരിക്കും; മുന്നറിയിപ്പുമായി മുംബൈ താരം

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സിലേക്കുള്ള തന്റെ രണ്ടാം വരവ് കടുത്ത തുടക്കമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കും കാരണക്കാരനായി താരം പഴിചാരപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ അഞ്ച് തവണ ചാമ്പ്യന്മാരെ മുംബൈയെ നയിച്ചപ്പോള്‍ അദ്ദേഹം ശരിയായ നീക്കങ്ങള്‍ നടത്തിയില്ല.

രോഹിത് ശര്‍മ്മയെ എംഐ ക്യാപ്റ്റനാക്കിയതിനും ഗുജറാത്ത് ടൈറ്റന്‍സ് വിട്ടതിനും എതിരെ തിരിഞ്ഞ ആരാധകര്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ജിടിക്കെതിരായ ആദ്യ മത്സരത്തില്‍ വലിയൊരു വിഭാഗം കാണികള്‍ അദ്ദേഹത്തെ കൂവലുകള്‍ കൊണ്ട് അസ്വസ്ഥനാക്കുന്നത് കണ്ടു. പാണ്ഡ്യ വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് അവര്‍ അദ്ദേഹത്തിനെതിരെ ബാനറുകളുമായെത്തി.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്നര്‍ പിയൂഷ് ചൗള ഹാര്‍ദിക് പാണ്ഡ്യയുടെ നിലവിലെ അവസ്ഥയോട് പ്രതികരിച്ചു രംഗത്തുവന്നിരിക്കുകയാണ്. കൂവലുകളോടും ആരാധകരുടെ രോഷത്തോടുമുള്ള ക്യാപ്റ്റന്റെ പ്രതികരണം എന്താണെന്ന് താരം തുറന്നുപറഞ്ഞു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും നിയന്ത്രിക്കാനും ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെയുള്ള കൂവലുകള്‍ തടയുന്നത് ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറമാണ്. ഹാര്‍ദിക് കൂവലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. വരാനിരിക്കുന്ന മത്സരത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഒരിക്കല്‍ ഞങ്ങള്‍ ഒരു മത്സരം ജയിച്ചാല്‍, കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാകും- പിയൂഷ് ചൗള പറഞ്ഞു.

ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഐപിഎല്‍ 2024ല്‍ അജയ്യരാണ് സന്ദര്‍ശക ടീം. മറുവശത്ത്, മുംബൈ ജിടിയോടും എസ്ആര്‍എച്ചിനോടും തോറ്റു. അതിനാല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഈ മത്സരം മുംബൈ ടീമിന് ഏറെ നിര്‍ണായകമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി