ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

നമ്മള്‍ നന്നായി പൊരുതി ഇപ്പോള്‍ ഒരു ജയവും ഏഴ് തോല്‍വിയും ആണ് നമുക്ക് ഉള്ളത്.. ഇനി ഉള്ള ഓരോ മാച്ച് ഉം എലിമിനേറ്റര്‍ ആണ് അത് അടുത്ത മത്സരം മുതല്‍ തുടങ്ങുന്നു (കെ കെ ആര്‍ ഇന് ഏതിരെ ഉള്ള ഒരു റണ്‍ തോല്‍വിക്ക് ശേഷം കോച്ച് ആന്റി ഫ്‌ലവര്‍ ആര്‍ സി ബി ടീമിനോട് പറഞ്ഞ വാക്കുകള്‍)

ഓരോ ആര്‍ സി ബി ഫാന്‍സും വിശ്വസിച്ച ചില പേരുകള്‍ ഉണ്ട് ഈ ടീമിന്റെ നെടുംതൂണ്‍ ആയ കോഹ്ലി ഈ ടീമിന്റെ ക്യാപ്റ്റന്‍ ഫാഫ് ഈ ടീമിന്റെ ബിഗ് ഹിറ്റര്‍ മാക്‌സ്വെല്‍ പിന്നെ ഡികെ നമ്മുടെ സിറാജ് അങ്ങനെ ചിലരെ.. ആദ്യ പകുതിയില്‍ കോഹ്ലിയും ഡികെ യും അല്ലാതെ ആവറേജ്‌ന് മുകളില്‍ പെര്‍ഫോം ചെയ്ത പേരുകള്‍ വിരളം ആണ് .. സാക്ഷാല്‍ മാക്‌സ്വെല്‍ പോലും മാറി നില്‍ക്കേണ്ടിവന്ന ദിവസങ്ങള്‍ സ്ഥിരമായി ഒരു പ്ലെയിംഗ് ഇലവന്‍ പോലും ഇല്ലാത്ത ഇരുണ്ട ദിവസങ്ങള്‍…

എന്നും കൂടെ ഉണ്ടായിരുന്ന ആ ലോയല്‍ ഫാന്‍സിന് പോലും തോന്നിയിരിക്കാം പകുതി വഴിയില്‍ ഈ ടീം പുറത്തായിരിക്കുന്നു..പക്ഷേ നമ്മള്‍ ചിന്തിച്ചിരുന്നോ ഈ ആര്‍ സി ബി തിരിച്ച് വരുമെന്ന്.. എല്ലാ ചേരുവകളും ചേര്‍ത്ത ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ പോലെ ആയിരുന്നു ഈ ടീമിന്റെ സെക്കന്റ് ഹാഫ് ഹൈദരാബാദിനെ അവരുടെ നാട്ടില്‍,ഗുജറാത്തിനെ അവരുടെ നാട്ടില്‍ പിന്നെ നമ്മുടെ ചിന്നസ്വാമിയില്‍, പിന്നാലെ പഞ്ചാബ്, ഡല്‍ഹി ഒടുവില്‍ പിന്നോട്ട് നോക്കിയാല്‍ നമുക്ക് ഹൃദയം തകര്‍കുന്ന ഒരുപാട് തോല്‍വികള്‍ തന്ന സി എസ് കെ യെ.. ഈ വിജയങ്ങള്‍ എല്ലാം ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ ആയിരുന്നു..

ഈ കഥയില്‍ ഒരൊറ്റ നായകന്‍ അല്ല ഇത് ഒരുപിടി നായകന്‍മാരുടെ കഥയാണ്

*ആദ്യം മുതല്‍ ഈ ടീമിന് വേണ്ടി റണ്‍സ് വാരി കൂട്ടിയ തോല്‍വിയില്‍ നിസഹായന്‍ ആയി നിന്ന കോഹ്ലി
*ഒപ്പം ഓപ്പണിംഗില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഫാഫ്
*പാതി വഴിയില്‍ ടീമില്‍ എത്തി ഈ ടീമിന് ഇത്രേം റണ്‍ റേറ്റ് നേടികൊടുക്കാന്‍ കാരണക്കാരില്‍ ഒരാള്‍ ആയ വില്‍ ജാക്‌സ്
*പൊന്നീച്ച പാറുന്ന അടികള്‍ കൊണ്ട് സെക്കിന്‍ഡ് ഹാഫ്ഇല്‍ മാസ്സ് കാട്ടിയ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് പാറ്റിദാര്‍
*17 കോടി ക്ക് എന്ത് ചെയ്തു എന്ന ചോദ്യത്തില്‍ നിന്നും അവസാന രണ്ട് മാച്ച്ഉം ജയിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ക്യാമറൂണ്‍ ഗ്രീന്‍

*പ്രായം തളര്‍ത്താത്ത 195 സ്‌ട്രൈക്ക് റേറ്റ് ഇല്‍ ഫിനിഷ് ചെയുന്ന നമ്മുടെ ഡികെ
*അപ്രത്തിക്ഷം ആയി വന്ന് ടീമിന് ബാലന്‍സ് നല്‍കിയ സ്വപ്നില്‍ സിങ്
*പിന്നെ വിമര്‍ശനങ്ങള്‍ ഒരുപാട് കേട്ടിട്ടും ഇന്നത്തെ മത്സരം ഉള്‍പ്പടെ
ആര്‍ സി ബി ക്ക് വേണ്ടി ഈ സീസണ്‍ ഇല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ യാഷ് ദയാല്‍
*പിന്നെ ഉള്ളത് മൂപ്പരാ ജാക്‌സ് പോയതിന് ശേഷം സി എസ് കെ ക്ക് എതിരെ തിരികെ ടീമില്‍ വന്ന് ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും

മാസ്സ് കാട്ടിയ കെ ജി എഫ് ഇലെ മൂന്നാമന്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഇവര്‍ക്കൊക്കൊപ്പം നമ്മുടെ സിറാജും കൂടെ ഫോമില്‍ എത്തിയാല്‍ ഒരു പക്ഷേ ഈ ടീമിന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. മേല്‍ പറഞ്ഞ ആന്റി ഫ്‌ലവറിന്റെ വാക്കുകള്‍
അന്ന് ഒരുപ്പക്ഷെ ടീം അംഗങ്ങളുടെ തലച്ചോറില്‍ ആയിരിക്കില്ല ഹൃദയത്തില്‍ ആയിരിക്കണം കയറിയത്..

അതേ ഓരോ മാച്ച് ഉം എലിമിനേറ്റര്‍ ആയിരുന്നു ഒന്നും അവസാനിച്ചിട്ടില്ല ,,തുന്നി കെട്ടിയ മുറിവുകളും ആയി ഇവിടെ വരെ എത്തിയ ഈ ടീമിനേ കാത്ത് പ്ലേയോഫില്‍ അഭിഷേക് ശര്‍മയും ഹെഡ്ഉം ക്ലാസ്സനും കമ്മിന്‍സും ഓക്കെ അടങ്ങുന്ന srh ഒരുങ്ങി ഇരിക്കുന്നു. തോല്‍വിയില്‍ നിന്ന് ട്രോളുകളില്‍ നിന്ന് സകലത്തും വാരിപിടിച്ച് ഇവിടം വരെ എത്തിയ ആര്‍ സി ബി യും റെഡിയാണ്.. കാത്തിരിക്കാം..

എഴുത്ത്: അച്ചു ജോണ്‍സണ്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍