IPL 2024: കോഹ്‌ലി 59 ബോളില്‍ 83, കെകെആര്‍ 35 ബോളില്‍ 85, പിന്നെങ്ങനെ തോല്‍ക്കാതിരിക്കും; വിമര്‍ശിച്ച് ചോപ്ര

ഐപിഎലില്‍ കെകെആറിനെതിരായ ആര്‍സിബിയുടെ തോല്‍വിയില്‍ വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിംഗ്സിനെ കെകെആറിന്റെ ഓപ്പണിംഗ് ജോടികളായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ നിഷ്പ്രഭരാക്കിയതായി ചോപ്ര ചൂണ്ടിക്കാട്ടി.

സുനില്‍ നരെയ്ന്‍ കെകെആറിനു വേണ്ടി ഓപ്പണ്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ നീ തുടരില്ലെന്നാണ് ഇത് അര്‍ഥമാക്കുന്നത്. അത്തരമൊരു രീതിയിലാണ് നരെയ്ന്‍ ബാറ്റ് ചെയ്യാറുള്ളത്. സിക്സറുകളടിക്കാന്‍ അദ്ദേഹം എല്ലായ്പ്പോഴും ശ്രമിക്കുന്നു.

നിങ്ങള്‍ തുടര്‍ച്ചയായി ബൗണ്‍സറുകളും യോര്‍ക്കറുകളുമെല്ലാം എറിയണമെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ നിങ്ങള്‍ ഇതില്‍ വിജയിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ബെംഗളൂരുവില്‍ ആര്‍സിബിക്കു സംഭവിച്ചതും ഇതു തന്നെയാണ്. ആദ്യത്തെ ആറോവറില്‍ അവര്‍ക്കു ഇതിനു കഴിഞ്ഞില്ല. മല്‍സരം നിങ്ങളുടെ പക്കല്‍ നിന്നും നരെയ്ന്‍ തട്ടിയകറ്റുകയും ചെയ്തു- ചോപ്ര വിലയിരുത്തി.

ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. മത്സരത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. താരം 30 ബോളില്‍ 3 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയില്‍ 50 റണ്‍സെടുത്തു. സുനില്‍ നരെയ്ന്‍ 22 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 47 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 20 ബോളില്‍ 30, ശ്രേയസ് അയ്യര്‍ 24 ബോളില്‍ 39* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 182 റണ്‍സ് നേടിയത്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 59 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആര്‍സിബിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ