IPL 2024: അവന്റെ ചെവിയ്ക്ക് പിടിച്ച് വിശദീകരണം ആവശ്യപ്പെടണം; ആര്‍സിബി താരത്തെ ശകാരിക്കാന്‍ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ 2024 ലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ തെറ്റ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വിശ്വസിച്ചതാണ്. പതിനേഴാം സീസണിലെ 10 മത്സരങ്ങളില്‍നിന്ന് വെറും 52 റണ്‍സാണ് താരം നേടിയത്. മാനസിക ക്ഷീണം കാരണം ഇടയ്ക്ക് ഇടവേള എടുത്തെങ്കിലും താരത്തെ അത് സഹായിച്ചില്ല.

മാക്സ്വെല്ലിനെ പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കിയെങ്കിലും അത് അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുത്തിയില്ല. ദേശീയ ടീമില്‍ കളിക്കാനായി ഇംഗ്ലണ്ട് ബാറ്റര്‍ വില്‍ ജാക്ക്സ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നതോടെ മാക്‌സ്‌വെല്ലിനെ തിരിച്ചുവിളിക്കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായി.

എന്നിരുന്നാലും, മാക്‌സ്‌വെല്ലിനെ അശ്രദ്ധമായ സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല, അദ്ദേഹം വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്ററില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായത് ഫ്രാഞ്ചൈസിയെ കുഴപ്പത്തിലാക്കി. ക്രീസിലെത്തിയപ്പോള്‍ കളിയില്‍ ആവശ്യത്തിന് സമയം ഉണ്ടായിരുന്നെങ്കിലും താരം ക്ഷമ കാട്ടിയില്ല. രവിചന്ദ്രന്‍ അശ്വിനെ സിക്സറാക്കാന്‍ ആഗ്രഹിച്ചെങ്കിലും ലോംഗ് ഓണ്‍ ഏരിയയില്‍ പിടിക്കപ്പെട്ടു.

ഈ സമീപനത്തില്‍ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ മാക്സ്വെല്ലിനെതിരെ ആഞ്ഞടിക്കുകയും അദ്ദേഹത്തിന് ശരിയായ ശകാരം നല്‍കണമെന്ന് ആര്‍സിബി മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ അദ്ദേഹം ബാറ്റ് ചെയ്ത രീതി ചോദ്യം ചെയ്യപ്പെടണം. മാനേജ്മെന്റ് അവനെ ശാസിക്കണം. നിങ്ങള്‍ക്ക് അവനെ അങ്ങനെ ഒഴിവാക്കി പോകാന്‍ കഴിയില്ല. അദ്ദേഹത്തിന് ഫ്രാഞ്ചൈസിയുടെ പിന്തുണയുണ്ടായിരുന്നു, പക്ഷേ അവന്‍ ഒന്നും ചെയ്തില്ല. എന്തുകൊണ്ടാണ് അദ്ദേഹം ആര്‍ അശ്വിനെതിരെ ആ ഷോട്ട് കളിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം