IPL 2024: മുംബൈ ഇന്ത്യൻസിനെ ട്രോളുന്നവർ അറിയാൻ, ഈ സീസണിൽ ഹാർദിക്കും പിള്ളേരും തന്നെ കപ്പടിക്കും അതും ആ ടീമിനെ തോൽപ്പിച്ച്: അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മുംബൈ ഇന്ത്യൻസ് ഒരു യൂണിറ്റായി കളിക്കുന്നില്ല, ഇത് മൈതാനത്ത് വ്യക്തമായി കാണാം. എംഐയുടെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പിഴവ് സംഭവിക്കുന്നത് ഈ രണ്ട് മത്സരങ്ങളിലും കാണാൻ സാധിച്ചു. ഗുജറാത്ത് ടൈറ്റൻസിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറയെ വൈകി പന്തെറിയിപ്പാനുള്ള ആശയം തന്നെ പാളി പോകുന്ന കാഴ്ചയാണ് ആരാധകർ കണ്ടത് . ഹാർദിക് ഫ്രാഞ്ചൈസിക്കായി ബൗളിംഗ് തുറക്കേണ്ട ഗതികേട് ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ പോലും താരം ഇത്തരം തീരുമാനം എടുത്തത് വിവാദങ്ങൾക്ക് കാരണമായി.

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ, പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പ്രശസ്തനാണ്. തീരുമാനമെടുക്കുന്ന കാര്യത്തിൽ ഇത്തരം മണ്ടത്തരങ്ങൾ ഹാർദിക് തുടർന്നാൽ മുംബൈക്ക് അത് വലിയ രീതിയിൽ പ്രശ്ഹ്നങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

എന്നിരുന്നാലും, മുമ്പ് മുംബൈയെ പ്രതിനിധീകരിച്ച അമ്പാട്ടി റായിഡു, ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം എങ്ങനെ കളിക്കുന്നു എന്നതിൽ പ്രശ്നം ഒന്നും ഇല്ലെന്നും മുംബൈ ഫ്യൂഡലിൽ എത്തുമെന്നും പ്രത്യാശ പങ്കുവെച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സുമായി കളിക്കുമെന്നതിനാൽ രണ്ട് തോൽവികൾക്ക് പ്രാധാന്യം നൽകരുത്. ശേഷിക്കുന്ന മത്സരങ്ങളിൽ അവർ തിരിച്ചുവരും. നിലവിലെ തകർച്ചയിൽ നിന്ന് കരകയറാൻ കഴിയുന്ന താരങ്ങൾ മുംബൈയിലുണ്ട്. ഫ്രാഞ്ചൈസി ഒരു കളിക്കാരനെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത് ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കാൻ തുടങ്ങിയാൽ അവർ തങ്ങളുടെ മികച്ച പ്രകടനത്തിലേക്ക് മടങ്ങും. സീസണിലെ മോശം പ്രകടനത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ഒന്നോ രണ്ടോ കളി മതി,” റായിഡു കൂട്ടിച്ചേർത്തു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത