IPL 2024: 'ഹൈദരാബാദ് 400 റണ്‍സ് നേടുമായിരുന്നു, കളി തിരിച്ചത് ആ വിക്കറ്റ്'; വിലയിരുത്തലുമായി നവ്ജ്യോത് സിംഗ് സിദ്ധു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 266/7 എന്ന സ്‌കോറാണ് നേടിയത്. സന്ദര്‍ശകര്‍ക്ക് ആദ്യ നാല് വിക്കറ്റ് വേഗത്തില്‍ നഷ്ടമായിരുന്നില്ലെങ്കില്‍ സ്‌കോര്‍ 300 കടന്നേനെ. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ ഡല്‍ഹി ബോളര്‍മാരെ കശാപ്പുചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ഹെന്റിച്ച് ക്ലാസന്‍ ഇന്നിംഗ്സ് അവസാനം വരെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 400 കടന്നേനെ എന്ന് നവ്ജ്യോത് സിംഗ് സിദ്ധു ധീരമായ പ്രസ്താവന നടത്തി. എന്നാല്‍ 8 പന്തില്‍ 2 സിക്സറടക്കം 15 റണ്‍സാണ് താരത്തിന് നേടാനായത്. അക്സര്‍ പട്ടേലിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡായി.

അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും തുടങ്ങിയ രീതിയില്‍, സണ്‍റൈസേഴ്‌സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 400 റണ്‍സ് കടക്കാമായിരുന്നു. സന്ദര്‍ശക ടീമിന് ഇന്നിംഗ്സിന്റെ 20-ാം ഓവര്‍ വരെ തുടരാന്‍ ഹെന്റിച്ച് ക്ലാസന്‍ ആവശ്യമായിരുന്നു. കളിയുടെ ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് അദ്ദേഹം.

ഫാസ്റ്റ് ബോളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും എതിരെ സ്ഥിരമായി സിക്‌സറുകള്‍ അടിക്കാന്‍ അവനാകും. അവന്‍ മുന്നോട്ടുപോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവനെ തടയാന്‍ കഴിയില്ല. അദ്ദേഹം അധികനേരം തുടരാതിരുന്നത് ഡല്‍ഹിയ്ക്ക് ഭാഗ്യമായി. അല്ലാത്തപക്ഷം സ്‌കോര്‍കാര്‍ഡ് കുതിച്ചുയരുമായിരുന്നു- നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

ട്രാവിസ് ഹെഡാണ് കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത്, തുടര്‍ന്ന് അഭിഷേക് ശര്‍മ്മയും. 32 പന്തില്‍ 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സാണ് ഓസീസ് താരം അടിച്ചുകൂട്ടിയത്. മറുവശത്ത്, ശര്‍മ്മ 12 പന്തില്‍ 6 സിക്സറും 2 ഫോറും സഹിതം 46 റണ്‍സെടുത്തു. എന്നാല്‍, കുല്‍ദീപ് യാദവ് വിക്കറ്റ് വീഴ്ത്തിയ നിമിഷം സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. 29 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം പുറത്താകാതെ 59 റണ്‍സുമായി അബ്ദുള്‍ സമദ് ഫൈനല്‍ ടച്ച് നല്‍കി. കുല്‍ദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ