അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

2023-ലെ ഐ.പി.എല്‍ സീസണിലെ ഗുജറാത്ത്-കൊല്‍ക്കത്ത മത്സരം ഓര്‍ക്കുന്നില്ലേ? യാഷ് ദയാലിന്റെ ഒരോവറില്‍ റിങ്കു സിങ്ങ് അഞ്ച് സിക്‌സറുകള്‍ പായിച്ച ഗെയിം! ദയാലിന്റെ കഥ അതോടെ തീര്‍ന്നു എന്ന് ഭൂരിഭാഗം പേരും വിധിയെഴുതിയതാണ്. പക്ഷേ ദയാല്‍ ഇപ്പോള്‍ ആര്‍.സി.ബി-യെ പ്ലേ ഓഫിലേയ്ക്ക് കൈ പിടിച്ച് കയറ്റിയിരിക്കുന്നു!
റിങ്കു സിങ്ങിന്റെ സംഹാര താണ്ഡവം ദയാലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അയാളുടെ മാനസിക ആരോഗ്യം മോശമായി. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ദയാലിനെ വല്ലാതെ മുറിവേല്‍പ്പിച്ചു. അക്കാലത്ത് താന്‍ ഒരു രോഗിയായി മാറി എന്ന് ദയാല്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ദയാലിന്റെ വാക്കുകള്‍ ഇങ്ങനെ- ”ഞാന്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയ ദിവസം എന്റെ അമ്മ പട്ടിണി കിടന്നു. സോഷ്യല്‍ മീഡിയ നോക്കരുത് എന്ന ഉപദേശം എനിക്ക് കിട്ടി. പക്ഷേ ചില കമന്റുകള്‍ ഞാന്‍ അറിയാതെ വായിച്ചുപോയി. ആളുകള്‍ എന്നെപ്പറ്റി എന്ത് കരുതും എന്ന് ഞാന്‍ ഭയന്നു.”

പണ്ട് സ്റ്റ്യുവര്‍ട്ട് ബ്രോഡിനെതിരെ യുവ് രാജ് സിങ്ങ് തുടര്‍ച്ചയായ ആറ് സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്. പക്ഷേ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയുടെ ബലത്തില്‍ ബ്രോഡ് ഇതിഹാസമായി മാറി. അതുപോലൊരു സപ്പോര്‍ട്ട് ഗുജറാത്ത് ടൈറ്റന്‍സ് ദയാലിന് നല്‍കിയില്ല. അവര്‍ അയാളെ റിലീസ് ചെയ്തു!

ആ സമയത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദയാലിന്റെ രക്ഷയ്‌ക്കെത്തി. ചുവന്ന ജഴ്‌സിയില്‍ ദയാല്‍ ശോഭിച്ചു. അപ്പോഴും സംശയങ്ങളും മുറുമുറുപ്പുകളും അവസാനിച്ചിരുന്നില്ല. കമന്റേറ്ററായ മുരളി കാര്‍ത്തിക് ദയാലിനെ ‘trash’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അവസാനം ദയാല്‍ ബോളര്‍മാരുടെ പേടിസ്വപ്നമായ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള നിര്‍ണ്ണായക മത്സരം! ദയാലിന് പ്രതിരോധിക്കാനുണ്ടായിരുന്നത് 17 റണ്ണുകള്‍! ക്രീസില്‍ നിലയുറപ്പിച്ചിരുന്നത് സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണിയും!

ദയാലിന്റെ ആദ്യ പന്ത് ചിന്നസ്വാമിയുടെ മേല്‍ക്കൂരയിലാണ് ചെന്നെത്തിയത്! ധോനിയുടെ തകര്‍പ്പന്‍ സിക്‌സര്‍! ദയാലിനെതിരെയുള്ള പുതിയ ട്രോളുകള്‍ അണിയറയില്‍ രൂപം കൊള്ളാന്‍ തുടങ്ങിയിരുന്നു! എന്നാല്‍ അടുത്ത പന്തില്‍ ധോണി പുറത്തായി! ദയാലിന്റെ വെല്ലുവിളികള്‍ അപ്പോഴും അവസാനിച്ചിരുന്നില്ല. മികച്ച ഹിറ്റര്‍മാരായ ശാര്‍ദ്ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയും മൈതാനത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ദയാല്‍ അവരെയും കീഴടക്കി!

ദയാലിന്റെ ജീവിതം ഒരു വലിയ പാഠമാണ് തരുന്നത്. ലോകം അവസാനിച്ചു എന്ന് നമുക്ക് ചിലപ്പോള്‍ തോന്നാം. പക്ഷേ കഠിനാദ്ധ്വാനവും മനഃസ്സാന്നിദ്ധ്യവും ഉണ്ടെങ്കില്‍ പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം!

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ