ഐപിഎൽ 2024 : ആ താരത്തെ പുറത്താക്കിയില്ലെങ്കിൽ ചെന്നൈ ജയിക്കില്ല, അവൻ അപകടകാരി; മുൻ ടീമിന് അപായ സൂചന നൽകി മാത്യു ഹെയ്ഡൻ

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഐപിഎൽ 2024-ന് തുടക്കമാകും. ഏറെ നാളായി കളത്തിന് പുറത്തായിരുന്ന വിരാട് കോഹ്‌ലി ഇന്നത്തെ മത്സരത്തോടെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. എന്നിരുന്നാലും, പവർപ്ലേയ്ക്കുള്ളിൽ കോഹ്‌ലിയെ പുറത്താക്കണമെന്ന് മുൻ സിഎസ്‌കെ ഓപ്പണർ മാത്യു ഹെയ്‌ഡൻ സിഎസ്‌കെ ടീമിനോട് അഭ്യർത്ഥിച്ചു. കോഹ്‌ലിയുടെ വിക്കറ്റ് നേരത്തെ ലഭിച്ചാൽ അത് ചെന്നൈക്ക് അനുകൂലം ആയി മാറുമെന്നും മുൻ താരം പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും പോരാട്ടം കാണാൻ തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഹോം ഗ്രൗണ്ടിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് മുമ്പത്തെ ഏറ്റുമുട്ടലുകളിൽ ഒന്നിൽ മാത്രം ജയിക്കുകയും ഏഴിൽ തോൽക്കുകയും ചെയ്ത ദയനീയ റെക്കോർഡാണ് ഉള്ളത്. ഐപിഎൽ ഓപ്പണറിന് മുന്നോടിയായി, റുതുരാജ് ഗെയ്‌ക്‌വാദിനും കൂട്ടർക്കും ഹെയ്‌ഡൻ ഒരു ഉപദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ.

“ഒരു കാര്യം ഉറപ്പാണ്, ഇതൊരു ബ്ലോക്ക്ബസ്റ്റർ ഷോഡൗൺ ആണ്. വിരാട് കോലി ഈ വർഷം എല്ലാ കളികളിലും ആഘോഷിക്കാൻ പോകുന്നു. 111 സ്‌ട്രൈക്ക് റേറ്റിൽ ചെപ്പോക്ക് സ്റ്റേഡിയത്തിലെ 30 ശരാശരിയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡ്. അതിൻ്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാമോ? വിരാടിനെ പോലെ ഒരാൾക്ക് ആ വേദിയിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്.”

“ബാറ്റ് ചെയ്യാൻ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു വേദിയാണ്, പ്രത്യേകിച്ച് ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്ന നിലയിൽ. ഇതിന് ഒരു വിചിത്രമായ ടെന്നീസ് ബോൾ തരം ബൗൺസ് ലഭിക്കുന്നു. എന്നാൽ നിങ്ങൾ കൂടുതൽ സമയം ബാറ്റ് ചെയ്യുന്തോറും അവിടെയാണ് വിരാട് ഏറ്റവും അപകടകാരിയാകുന്നത്. 20 ഓവറുകൾ ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാണെങ്കിൽ, അദ്ദേഹത്തിന് ഒരു മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും, ”ഹെയ്ഡൻ പറഞ്ഞു.

“200 ചിന്നസ്വാമിയിൽ ആണെങ്കിൽ ജയിച്ചുകയറാം. പക്ഷേ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അത് ആവശ്യമില്ല. ജഡേജയെ പോലെ ഒരു താരം കളിക്കുന്ന ചെന്നൈ നിരയിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണ്. പവർപ്ലേയ്ക്കുള്ളിൽ വിരാട് കോലി നേരത്തെ പുറത്തായാൽ ചെന്നൈക്ക് ജയസാധ്യത കൂടും ” ഹെയ്ഡൻ കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി