IPL 2024: തോൽവിക്ക് പിന്നാലെ ബുംറ ചെന്നൈ ഡ്രസിംഗ് റൂമിൽ, ഉന്നയിച്ചത് പ്രത്യേക ആവശ്യം

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി. മത്സരം പരാജയപ്പെട്ടെങ്കിലും മുംബൈയുടെ സ്റ്റാർ ബോളർ ജസ്പ്രീത് ബുംറ തന്റെ ഒരു വലിയ ആഗ്രഹം സാധിക്കാൻ ചെന്നൈയുടെ ഡ്രസിങ് റൂമിൽ മത്സരശേഷം എത്തുക ആയിരുന്നു. മത്സരത്തിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ലെങ്കിലും ചെന്നൈയെ ശരിക്കും ബുദ്ധിമുട്ടിക്കുന്ന ബോളിങ് പ്രകടനമാണ് ബുംറ നടത്തിയത്.

താൻ ഏറെ ആരാധിക്കുന്ന മഹി ഭായ് ( ധോണിയെ ) കാണാൻ എത്തുക ആയിരുന്നു ബുംറ. സിഎസ്‌കെ യൂണിറ്റിലെ അംഗം ധോണിക്കൊപ്പം ബുംറ നിൽക്കുന്ന ചിക്ട്രങ്ങൾ ക്ലിക്ക് ചെയ്യുകയും ചെയ്തു. ബുംറ പിന്നീട് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം അപ്‌ലോഡ് ചെയ്തു: “നാളുകൾക്ക് ശേഷം മഹി ഭായിയെ കണ്ടുമുട്ടി. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു” ബുംറ കുറിച്ചു.

നിർഭാഗ്യവശാൽ ബുംറയ്ക്ക് ധോണിക്ക് ബൗൾ ചെയ്യാൻ അവസരം ലഭിച്ചില്ല. കാരണം ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മാത്രമാണ് സിഎസ്‌കെ ഇതിഹാസം ബാറ്റിംഗിന് ഇറങ്ങിയത്. 2016ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യയ്‌ക്കായി ബുംറ തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത് എട്ട് വർഷം മുമ്പ് ധോണിയുടെ കീഴിലാണ്. എന്നിരുന്നാലും, മൊത്തത്തിൽ, 15 ഐപിഎൽ മത്സരങ്ങളിൽ നിന്ന് മൂന്ന് തവണ ബുംറ ധോണിയെ പുറത്താക്കിയിട്ടുണ്ട്.

ഐപിഎൽ 2024 ലെ പർപ്പിൾ ക്യാപ് പട്ടികയിൽ അതിവേഗം കുതിച്ചുയരുകയാണ് ബുംറ. 10 വിക്കറ്റുമായി അദ്ദേഹം നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യൻ സഹതാരം യുസ്വേന്ദ്ര ചാഹലിന് തൊട്ടുപിന്നിലാണ് നിൽക്കുന്നത്. ഈ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളറാണ് ബുംറ.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്