മണ്ടത്തരം, അവന്‍ അപ്പോള്‍ എന്താ കാറില്‍ നിന്ന് കിറ്റ് എടുക്കാന്‍ പോയിരിക്കുവായിരുന്നോ?; ഡല്‍ഹിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ടോം മൂഡി

ശനിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള അക്‌സര്‍ പട്ടേലിനെ ബാറ്റിംഗ് ഓഡറില്‍ പിന്നോട്ടിറക്കി കളിപ്പിച്ച ഡല്‍ഹിയുടെ പാളിയ ഗെയിം തന്ത്രത്തെ വിമര്‍ശിച്ച് ടോം മൂഡി. എന്തുകൊണ്ടാണ് അക്ഷറിനെ ബാറ്റിംഗ് ഓഡറില്‍ വൈകിപ്പിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അക്സര്‍ പട്ടേല്‍ എവിടെയായിരുന്നു? അവന്‍ ഡ്രസ്സിംഗ് റൂമില്‍ ആയിരുന്നോ? അതോ കാറില്‍ നിന്ന് കിറ്റ് എടുക്കാന്‍ പോയിരിക്കുവായിരുന്നോ? അവന്‍ എന്തു ചെയ്യുകയായിരുന്നു? മനീഷ് പാണ്ഡെ പുറത്തായപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇറങ്ങാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനും അന്താരാഷ്ട്ര താരവുമാണ്. അവന്‍ ഫോമിലാണ്, ഇടംകൈയ്യനാണ്, സ്പിന്നിനെ കൈകാര്യം ചെയ്യുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു മണ്ടന്‍ തീരുമാനമായിരുന്നു ടോം മൂഡി പറഞ്ഞു.

മത്സരത്തില്‍ ഏഴാമനായാണ് അക്ഷര്‍ ക്രീസിലെത്തിയത്. അക്ഷര്‍ 14 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 207.14 സ്ട്രൈക്കറേറ്റിലാണ് താരം തിളങ്ങിയത്.

ഒരു ഘട്ടത്തില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ച മത്സരത്തെ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഹൈദരാബാദ് പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ