'അവനതിന് യോഗ്യനായിരുന്നു'; കുല്‍ദീപ് യാദവിനോട് ക്ഷമാപണം നടത്തി ആന്റിച്ച് നോര്‍ജെ

പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോശം ഫീല്‍ഡിംഗില്‍ കുല്‍ദീപ് യാദവിനോട് ക്ഷമാപണം നടത്തി പേസര്‍ ആന്റിച്ച് നോര്‍ജെ. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഡല്‍ഹി രണ്ട് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബിനെതിരെ ഒരു വിക്കറ്റും നേടാന്‍ സ്പിന്നറെ അനുവദിച്ചില്ല.

ഒരു ക്യാച്ച് നോര്‍ജെ തന്നെ കൈവിട്ടപ്പോള്‍ മറ്റൊന്ന് യുവതാരം യാഷ് ദുലാണ് വിട്ടുകളഞ്ഞത്. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ് കുല്‍ദീപ് 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഫീല്‍ഡര്‍മാര്‍ സഹകരിച്ചിരുന്നെങ്കില്‍ താരം രണ്ട് വിക്കറ്റുകള്‍ നേടേണ്ടതായിരുന്നു. കുല്‍ദീപ് യാദവ് ഈ രാത്രിയില്‍ ടീമിന്റെ മികച്ച ബൗളറായിരുന്നുവെന്നും വിക്കറ്റുകള്‍ നേടാന്‍ യോഗ്യനായിരുന്നെന്നും മത്സരത്തിന് ശേഷം നടന്ന അവതരണ ചടങ്ങില്‍ നോര്‍ട്ട്‌ജെ പറഞ്ഞു.

എന്നിരുന്നാലും, ഈ മോശം ഫീല്‍ഡിംഗ് മത്സര ഫലത്തെ ബാധിച്ചില്ല. മത്സരം 15 റണ്‍സിന് ഡല്‍ഹി വിജയിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ്, 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യത മങ്ങി. 13 മത്സരങ്ങളില്‍നിന്ന 12 പോയിന്റുള്ള പഞ്ചാബ് പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. വെള്ളിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ഭാവി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി