ഇത്രയ്ക്ക് തിടുക്കം കാട്ടേണ്ടിയിരുന്നില്ല; ഹര്‍ഷലിനെ വിമര്‍ശിച്ച് ജാഫര്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ മങ്കാദിംഗ് ശ്രമത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയും എല്‍എസ്ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അവസാന ഓവറില്‍ ഹര്‍ഷല്‍ രവി ബിഷ്ണോയിയെ മങ്കാദിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും ഹര്‍ഷലിന് താളം തെറ്റിയതിനാല്‍ സ്റ്റംപുകള്‍ ഇളക്കാനായില്ല.

അവിടെ റണ്ണൗട്ട് ചെയ്യണമായിരുന്നെങ്കില്‍ ഹര്‍ഷല്‍ പട്ടേല്‍ ഒന്ന് സമയം എടുക്കേണ്ടതായിരുന്നു. അവന്‍ തിടുക്കത്തില്‍ പ്രതികരിച്ചതായി എനിക്ക് തോന്നി. അവസാന പന്തിലും രവി ബിഷ്ണോയി നേരത്തെ തന്നെ ക്രീസ് വിട്ടിരുന്നു. അവിടെയും റണ്ണൗട്ട് ചെയ്യാന്‍ അദ്ദേഹത്തിന് മറ്റൊരു അവസരം ഉണ്ടായിരുന്നു. അത് നിയമത്തിന്റെ പരിധിക്കകത്താണ്. രവി ബിഷ്ണോയിയുടെ തെറ്റായിരുന്നു അത്. ഹര്‍ഷല്‍ പട്ടേല്‍ തിരക്കുകാട്ടിയെന്ന് എനിക്ക് തോന്നുന്നു- വസീം ജാഫര്‍ പറഞ്ഞു.

ബോളിംഗ് ആക്ഷന് മുമ്പ് തന്നെ റണ്ണപ്പിനിടെ ബിഷ്ണോയിയെ ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷെ ഹര്‍ഷലിന്റെ മങ്കാദിംഗ് ശ്രമം അമ്പെ പരാജയമായി മാറി. ബിഷ്ണോയ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ റണ്ണപ്പിനിടെയായിരുന്നില്ല ഇത്. ബോളിംഗ് ആക്ഷന്‍ കാണിച്ച ശേഷം ഹര്‍ഷല്‍ സ്റ്റംപ് ചെയ്യാന്‍ നോക്കുകയായിരുന്നു.

പക്ഷെ സ്റ്റംപില്‍ നിന്നും അകെലയായതിനാല്‍ ഇതിനായില്ല. തുടര്‍ന്നു രണ്ടാം ശ്രമത്തില്‍ ഹര്‍ഷല്‍ സ്റ്റംപിലേക്കു ത്രോ ചെയ്തെങ്കിലും അംപയര്‍ അതു ഔട്ട് നല്‍കിയില്ല. ബോളിംഗ് ആക്ഷനു ശേഷം നോണ്‍ സ്ട്രൈക്കറെ സ്റ്റംപ് ചെയ്താല്‍ അതു അനുവദിക്കില്ലെന്നാണ് നിയമം. ഈ കാരണത്താലാണ് അംപയര്‍ അതു നോട്ടൗട്ട് വിളിച്ചത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ