രോഹിത്തിന്റെ മോശം ഫോമിന് കാരണം അക്കാര്യം; വിലയിരുത്തലുമായി വാട്‌സണ്‍

ഐപിഎലില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ 28 ഇന്നിംഗ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് നേടാനായത്. ഇപ്പോഴിതാ രോഹിത്തിനെ തളര്‍ത്തുന്ന പ്രശ്‌നം എന്തെന്ന് വിലയിരുത്തിയിരിക്കുകയാണ് ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍.

അന്താരാഷ്ട്ര താരങ്ങള്‍ ധാരാളം ക്രിക്കറ്റ് കളിക്കാറുണ്ട്, എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് കളിക്കുന്നവരാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. ഇക്കാരണത്താല്‍, അദ്ദേഹം അമിതമായി ജോലി ചെയ്യുന്നു. അദ്ദേഹം ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഈ അമിത ജോലിഭാരം മൂലമാണ്.

അദ്ദേഹം മികച്ച ഒരു കളിക്കാരനാണ്. ഫോമിലുള്ളപ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ പറപ്പിക്കാന്‍ ശേഷിയുള്ളവനാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തെ ഐപിഎല്ലില്‍ രോഹിത് ഒട്ടും സ്ഥിരത പുലര്‍ത്തിയിരുന്നില്ല. അയാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല- വാട്സണ്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വികള്‍ ഏറ്റുവാങ്ങി. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.

Latest Stories

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..