'പ്ലാന്‍ ചെയ്ത പദ്ധതികളില്‍ ഉറച്ചുനില്‍ക്കുന്നില്ല'; മുംബൈ ബോളര്‍മാര്‍ക്ക് എതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ ബോണ്ട്

ചൊവ്വാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരായ മത്സരത്തില്‍ പ്ലാനുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടീമിന്റെ ബൗളിംഗ് യൂണിറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു ബോളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. എംഐ ബോളര്‍മാര്‍ ബാറ്റര്‍മാര്‍ക്ക് അടിക്കാന്‍ പാകത്തിന് പന്തുകള്‍ ഇറക്കിയെന്ന് ബോണ്ട് വിമര്‍ശിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ സംസാരിക്കുന്ന പദ്ധതികളില്‍ ഉറച്ചുനില്‍ക്കാത്തതാണ് ഏറ്റവും നിരാശാജനകമായ കാര്യം. മാര്‍ക്കസിനെപ്പോലുള്ള കളിക്കാര്‍ക്കെരെ ഈ വിക്കറ്റില്‍ എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ എവിടെ ബോള്‍ ചെയ്യണമെന്നും ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ, പ്ലാന്‍ ചെയ്ത പദ്ധതികളില്‍ ഞങ്ങളുടെ ബോളര്‍മാര്‍ ഉറച്ചുനില്‍ക്കുന്നില്ല- ബോണ്ട് കുറ്റപ്പെട്ടുത്തി.

15 ഓവറുകളില്‍ ഞങ്ങള്‍ മികച്ചതായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ചത് ഞങ്ങള്‍ എത്തിച്ചു. ഒരു കളിക്കാരന്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ ദിവസം റാഷിദ് ഖാന്‍ ചെയ്തത് അതാണ്. ഞങ്ങള്‍ അതേ തെറ്റുകള്‍ വരുത്തി- ബോണ്ട് കൂട്ടിച്ചേര്‍ത്തു.

അവസാന മൂന്ന് ഓവറില്‍ 54 റണ്‍സാണ് മുംബൈ ബോളര്‍മാര്‍ വഴങ്ങിയത്. ബോളിംഗില്‍ മുംബൈ ഫാസ്റ്റ് ബോളര്‍ ക്രിസ് ജോര്‍ഡന്‍ വന്‍ ദുരന്തമായിരുന്നു. 18ാം ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം നാലോവറില്‍ വഴങ്ങിയത് 50 റണ്‍സായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ