ഐ.പി.എല്‍ മിനിലേലം ഇന്ന് കൊച്ചിയില്‍; ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവന്ന് ബി.സി.സി.ഐ

ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ലേലത്തില്‍ 405 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് 87 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്കാവശ്യം. ടൈ ബ്രേക്ക് നിയമമാണ് ഇത്തവണത്തെ ലേലത്തില്‍ ബിസിസിഐ തിരികെ കൊണ്ടുവന്നിട്ടുണ്ട്.

ലേലത്തില്‍ രണ്ട് ഫ്രാഞ്ചൈസികള്‍ ഒരേ തുക താരത്തിന് നല്‍കാന്‍ തയ്യാറാവുന്ന സാഹചര്യത്തിലാണ് ടൈ ബ്രേക്കര്‍ നിയമം ഉപയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അവസാനം ലഭിച്ച ഉയര്‍ന്ന തുകയില്‍ താരം വിറ്റുപോയെന്നാവും ലേലം നടത്തുന്നയാള്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഒരേ തുക താരങ്ങള്‍ക്ക് നല്‍കാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ തയ്യാറാവുന്നതോടെ ടൈ ബ്രേക്ക് നിയമം ഉപയോഗിച്ചാവും ഏത് ഫ്രാഞ്ചൈസിയിലേക്കാണ് താരം പോകുന്നതെന്ന് തീരുമാനിക്കുക.

താരത്തിനായി അവസാനമായി ഒരേ ഉയര്‍ന്ന തുക നല്‍കാന്‍ തീരുമാനിച്ച ഫ്രാഞ്ചൈസികള്‍ക്ക് ബിസിസി ഐയുടെ ഒരു ഫോം നല്‍കും. ഇതില്‍ അധികമായി ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തുക രേഖപ്പെടുത്തണം.

ടൈ ബ്രേക്കറില്‍ നല്‍കുന്ന ഫോമില്‍ അധികമായി ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന ഫ്രാഞ്ചൈസിയാവും താരത്തെ സ്വന്തമാക്കുക. അധികമായി രേഖപ്പെടുത്തുന്ന തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ തുക അധികമായി ആര് രേഖപ്പെടുത്തുന്നുവോ അവര്‍ക്കാവും ഈ താരത്തെ സ്വന്തമാക്കാനാവുക.

ഇത്തവണ മിനി താരലേലമായതിനാല്‍ മിക്ക ടീമുകളുടെയും പേഴ്സിലുള്ള തുക വളരെ കുറവാണ്. അതുകൊണ്ടാണ് ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്.

Latest Stories

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം