'എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല'; സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തലകുനിച്ച് സഞ്ജു

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങാനായിരുന്നു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനു വിധി. ഈ തോല്‍വിയോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ തുലായിലുമായി. മത്സരത്തില്‍ സഞ്ജുവിന്റെ അലസ ബാറ്റിംഗും ഏറെ വിമര്‍ശിക്കപ്പെട്ടു. മത്സര ശേഷം തോല്‍വിയെ കുറിച്ചുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ..

പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ആക്രമിച്ച് കളിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ വന്നില്ല. ഗെയിമിനെ ഇപ്പോള്‍ വിശകലനം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോവും. ബോള്‍ ഇനിയും സ്ലോയാവുകയും പഴയാതുവകയും ചെയ്യുമെന്നു അറിയാവുന്നതിനാല്‍ പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ രീതിയിലാണ് ഞാനും ജയ്സ്വാളും ബട്ട്ലറും സീസണിലുടനീളം കളിച്ചത്.

ആര്‍സിബി ബോളര്‍മാര്‍ക്കാണ് ക്രെഡിറ്റ്. അവര്‍ നല്ല എനര്‍ജിയോടെയും ദിശാബോധത്തോടെയും പന്തെറിഞ്ഞു. മല്‍സരം അവസാനം വരെ പോവുമായിരുന്ന വളരെ ആവേശകരമായ ഒരു ടോട്ടലായിരുന്നു ഇത്. ഞങ്ങളുടെ പവര്‍പ്ലേ മാന്യമായിരുന്നെങ്കില്‍ ഒരു ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്- സഞ്ജു പറഞ്ഞു.

ടീമിന്റെ ഈ വീഴ്ചയ്ക്കു കാരണം എന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ഈ മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ച കണ്ടപ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്കു തെറ്റ് പറ്റിയതെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല. ഐപിഎലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്.  അടുത്ത കളിയെക്കുറിച്ച് ചിന്തിക്കണം. നന്നായി സീസണ്‍ അവസാനിപ്പിക്കണം- സഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ