പ്ലേഓഫില്‍ കടക്കാന്‍ അവന്‍ തന്റെ വിശ്വരൂപം തന്നെ പുറത്തെടുക്കും; ആര്‍സിബി താരത്തെ കുറിച്ച് ടോം മൂഡി

ഐപിഎല്‍ 16ാം സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ നിലവില്‍ ഒരു ടീം മാത്രമാണ് പ്ലേഓഫില്‍ കടന്നിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിട്ടുള്ളത്. അഞ്ച് ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. അതുകൊണ്ട് തന്നെ അവശേഷിക്കുന്ന മൂന്ന് പ്ലേഓഫ് സ്ലോട്ടുകളിലേക്കായി നാല് ടീമുകള്‍ ഇപ്പോഴും പോരാടുകയാണ്.

പ്ലേ ഓഫ് ഉറപ്പിക്കാനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സണ്‍റൈസേഴ്‌സിനെതിരെ തോല്‍വി വഴങ്ങിയാല്‍ അത് ആര്‍സിബിയ്ക്ക് കനത്ത തിരിച്ചടിയാകും. അവരുടെ തോല്‍വി 15 പോയിന്റുള്ള സിഎസ്‌കെക്കും എല്‍എസ്ജിക്കും പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കും. ഇന്ന് രാത്രി ആര്‍സിബി തോറ്റാല്‍ എംഐ പോലും മത്സരത്തില്‍ തുടരും.

മത്സരത്തിന്റെ പാതിവഴിയില്‍ തങ്ങള്‍ക്കുണ്ടായ തോല്‍വി മൂലമാണ് ആര്‍സിബി ഈ അവസ്ഥയിലായതെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി പറഞ്ഞു. ഇനിയും പ്ലേഓഫ് സാധ്യത അവസാനിച്ചിട്ടില്ലാത്തതിനാല്‍ ടീം അവരുടെ പരമാവധി പ്രഹരശേഷി എതിരാളികള്‍ക്കെതിരെ വെളിവാക്കണമെന്ന് മൂഡി ഉപദേശിച്ചു.

ആര്‍സിബിയുടെ ഫോം പകുതി ഘട്ടത്തില്‍ കുറഞ്ഞു. ഈ സീസണ്‍ അവര്‍ നന്നായി തുടങ്ങി പക്ഷേ രണ്ടാം ഘട്ടത്തില്‍ അവര്‍ക്ക് ആ താളം നഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ക്ക് പ്രകടന നിലവാരം ഉയര്‍ത്തി ശേഷിക്കുന്ന ഗെയിമുകളില്‍ പൂര്‍ണ്ണ ശക്തിയില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അവര്‍ക്ക് വിരാട് കോഹ്ലിയെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ട്. പ്ലേഓഫില്‍ ഇടംപിടിക്കാന്‍ അവന്റെ കഴിവിന്റെ പരമാവധി അവന്‍ നല്‍കും- ടോം മൂഡി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ