അയാള്‍ റിവേഴ്‌സ് സ്വീപ്പുകളോ, ലേറ്റ് കട്ടുകളോ, ദില്‍സ്‌ക്കൂപ്പുകളോ ഒന്നും പ്രയോഗിച്ചു കണ്ടില്ല

ക്ലാസ്സിക് ക്ലാസ്സന്‍.. ബാക്ക് ഫുട്ടില്‍ ഏറെക്കുറേ ഡിഫന്‍സീവ് മൂഡില്‍ എന്ന് തോന്നിക്കുന്നൊരു ബാറ്റ്‌സ്മാന്‍. ശാന്തമായൊരു പ്രതികരണം പ്രതീക്ഷിച്ചു ഓഫ് സൈഡില്‍ മോശമല്ലാത്ത ഒരു ഡെലിവറിയിലൂടെ ഒരു ഡോട്ട് ബോളോ വിക്കറ്റോ പ്രതീക്ഷിച്ചു ബോള്‍ ചെയ്യുന്ന ബൗളര്‍.

എന്നാല്‍ ആസ്സാധ്യമായ ഒരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി ലൈനിന് മുകളിലൂടെ ആ ബോളിനെ അടിച്ചകറ്റുമ്പോള്‍ സകലമാന ക്രിക്കറ്റ് നിരീക്ഷകരും ഒരുനിമിഷം വാ പൊളിച്ചു കാണണം.

അയാള്‍ റിവേഴ്‌സ് സ്വീപ്പുകളോ, ലേറ്റ് കട്ടുകളോ, ദില്‍സ്‌ക്കൂപ്പുകളോ ഒന്നും പ്രയോഗിച്ചു കണ്ടില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ട്ടപ്പെട്ടു ടീം തകര്‍ന്നുകൊണ്ടിരുമ്പോള്‍ ഫുള്‍ റെസ്‌പോണ്‍സിബ്ലിറ്റി ഏറ്റെടുത്തു ഇരുന്നൂറ് റണ്‍സ് ശരാശരിയില്‍ ബാക്ക് ഫുട്ടില്‍ ബാറ്റ് ചെയ്തു സെഞ്ച്വറി നേടുന്നൊരു താരം, ഹെന്‍ഡ്രിച് ക്ലാസ്സന്‍ യൂ.. ബ്യൂട്ടി.

എഴുത്ത്: അഖില്‍ മടക്കല്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ