സഞ്ജു ക്രീസില്‍ നില്‍ക്കുന്നിടത്തോളം ഏത് ടാര്‍ഗറ്റും സേഫ് അല്ല, അക്കാര്യം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് കൂടുതല്‍ മനസിലായി കാണും

മെഗാ ഓക്ഷനില്‍ ഏറ്റവും മികച്ച ടീമിനെ ലഭിച്ചത് രാജസ്ഥാന്‍ റോയല്‍സിനാണ്. എല്ലാ ഏരിയയും കവര്‍ ചെയ്ത ടീമിന്റെ വീക്ക് പോയിന്റുകള്‍ മിഡില്‍ ഓഡറിലെ ദേവദത്തിന്റെ സ്ഥാനവും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഇടക്ക് പുറത്തെടുക്കുന്ന ബ്രയിന്‍ ഫേഡ് തീരുമാനങ്ങളുമാണ്.

പിച്ചില്‍ നിന്നും സ്വിങ് ലഭിച്ചില്ലെങ്കില്‍ ചെണ്ടയായി മാറുന്ന ബോള്‍ട്ടിനെ കുറച്ച് കൂടി നന്നായി മാനേജ് ചെയ്യുകയും K M ആസിഫിന് പകരം സന്ദീപ് ശര്‍മ്മ കൂടി വരികയും ചെയ്താല്‍ സ്‌ട്രോങ് ആയ ബൗളിംഗ് ഡബിള്‍ സ്‌ട്രോങ് ആകും .

എന്ത് കൊണ്ട് സഞ്ജു എന്ന ചോദ്യത്തിന് ഉത്തരം ഇന്നലത്തെ കളിയിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ലഭിച്ചിട്ടുണ്ടാകും. സഞ്ജു ക്രിസില്‍ നില്‍ക്കുന്നിടത്തോളം ഏത് ടാര്‍ഗറ്റും സേഫ് അല്ല . കരിയറിന്റെ ഗോള്‍ഡന്‍ പീക്കിലൂടെ കടന്ന് പോകുന്ന സഞ്ജുവിനെ ഇപ്പോള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ടീമിന് തന്നെയാണ്.

ധ്രുവ് ജൂറലിനെപ്പോലൊരു താരത്തെ എന്തിനാണ് RR ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ഈ ടീമില്‍ ടോട്ടലി മിസ്ഫിറ്റ് ആയ പടിക്കലിന് പകരം ജൂറല്‍ ഇലവനില്‍ വന്നാല്‍ IPL ലെ ഏറ്റവും എക്‌സ്‌പ്ലോസീവ് ബാറ്റിങ് നിര RR ന്റേത് തന്നെയാകും.

കഴിഞ്ഞ IPL സീസണ്‍ മുതല്‍ ഇടക്കിടെ അശ്വിനെ ഓപ്പണിങ് ഇറക്കുന്ന മണ്ടത്തരം RR ടീം മാനേജ്‌മെന്റ് ഒഴിവാക്കിയാല്‍ ടീമിന്റെ മൊമന്റം അവസാനം വരെ കൊണ്ട് പോകാന്‍ സാധിക്കും. ഈ സീസണിലും ഫൈനലില്‍ ഒരു ടീമായി RR ഉണ്ടാകും.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍ മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

‘മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ’; ആലുവയിലെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി; അമിത വില ഈടാക്കുന്നവരെ പിടികൂടുമെന്ന് ആരോഗ്യ വകുപ്പ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

മഹാനടന്റെ ജീവചരിത്രം വരുന്നു; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ

INDIAN CRICKET: നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേ ഒരു മികച്ച കളിക്കാരൻ അവൻ, അയാളെ ഇന്ത്യൻ നായകനാക്കുക: സഞ്ജയ് മഞ്ജരേക്കർ

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി