Ipl

'നന്നായി അടിക്കുന്നുണ്ട്, എന്നാല്‍ കാണുന്നവര്‍ക്ക് പലപ്പോഴും അത് തോന്നാറില്ല'; തുറന്നുപറഞ്ഞ് ഗില്‍

മെല്ലപ്പോക്ക് ബാറ്റിംഗിന്റേ പേരില്‍ കെകെആര്‍ ഒഴിവാക്കിയ ശുഭ്മാന്‍ ഗില്‍ എന്നാല്‍ പുതിയ സീസണില്‍ ആ ചീത്തപ്പേര് തിരുത്തുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നും പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രകടനത്തില്‍ വന്ന മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘സ്ട്രൈക്കറേറ്റ് ഉയര്‍ത്താന്‍ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പിലാണ് മാറ്റം വന്നതെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിച്ചാല്‍ ഗ്യാപ് കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം ഇല്ല. ഗ്യാപ്പ് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.’

‘പന്തിനെ നന്നായി അടിച്ചു പറത്താനാണ് ശ്രമിക്കുന്നത്. വളരെ ശക്തിയായി പന്തിനെ അടിക്കുന്നു. എന്നാല്‍ കാണുമ്പോള്‍ പലര്‍ക്കും പലപ്പോഴും അങ്ങനെ തോന്നാറില്ല. എന്നാല്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്’ മത്സരശേഷം ഗില്‍ പറഞ്ഞു.

പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 59 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 96 റണ്‍സാണ് ഗില്‍ നേടിയത്. 162.71 ആണ് സ്ട്രൈക്കറേറ്റ്. ഈ സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 180 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഗില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Latest Stories

'ചുവന്ന വസ്ത്രവും ചെങ്കൊടിയുമായി പാലായിൽനിന്ന് നടന്നെത്തി, മുദ്രാവാക്യം വിളിച്ച് ഒരുനോക്ക് കാണാൻ അടുത്തേക്ക്'; വിഎസിനെ യാത്രയാക്കാൻ എത്തിയ സഖാവ് പി കെ സുകുമാരൻ

സർഫറാസ് ഒരു മാസം കൊണ്ട് 17 കിലോ കുറച്ചത് ഇങ്ങനെ; വെളിപ്പെടുത്തി താരത്തിന്റെ പിതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ