സഞ്ജു റോയല്‍സില്‍ തന്നെ; നിലനിര്‍ത്തിയത് വമ്പന്‍ തുകയെറിഞ്ഞ്

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ടീം വിടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ അണ്‍ഫോളോ ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനെ താരം ഫോളോ ചെയ്തതും ചര്‍ച്ചയ്ക്ക് ചൂട് കൂട്ടി. എന്നാലീ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വിരാമമായിരിക്കുകയാണ്.

ഐപിഎല്‍ 14ാം സീസണില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. സീസണിലെ 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റോടെ 484 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സഞ്ജുവിന്‍റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനമാണിത്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്നന നിലയില്‍ സഞ്ജുവിന് നിരാശയാണ് ഫലം. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്.

Latest Stories

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ