Ipl

തീതുപ്പി ഷമി, ലഖ്‌നൗവിന്റെ തലയരിഞ്ഞു, ദയനീയ കാഴ്ച

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന് മിന്നും തുടക്കം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ മടക്കി മുഹമ്മദ് ഷമി അക്കൗണ്ട് തുറക്കും മുന്‍പ് ലഖ്നൗവിന് ആദ്യ പ്രഹരം സമ്മാനിച്ചു.

ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. അമ്പയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂ എടുത്താണ് ഗുജറാത്ത് സ്വന്തമാക്കിയത്. തുടര്‍ന്ന് തന്റെ രണ്ടാം ഓവറില്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്കിനെയും ഷമി മടക്കി. ക്ലീന്‍ ബൗള്‍ഡായാണ് ഡികോക്ക് മടങ്ങിയത്. 9 ബോളില്‍ ഒരു ഫോറിന്റെ അകമ്പടിയില്‍ ഏഴ് റണ്‍സാണ് താരത്തിന് നേടാനായത്.

പിന്നാലെ എവിന്‍ ലൂയിസിനെ വരുണ്‍ ആരോണ്‍ മടക്കി. ശുഭ്മാന്‍ ഗില്‍ ഒരു തകര്‍പ്പന്‍ റണ്ണിംഗ് ക്യാച്ചിലൂടെയാണ് താരത്തെ മടക്കിയത്. 9 ബോളില്‍ രണ്ട് ഫോറിന്റെ അകമ്പടിയില്‍ 10 റണ്‍സാണ് താരത്തിന് നേടാനായത്. 20 റണ്‍സെടുക്കുന്നതിനിടെ ലഖ്‌നൗവിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് ചേര്‍ത്തപ്പോഴെ മനീഷ് പാണ്ഡെയെയും ഷമി മടക്കി.  5 ബോളില്‍ 6 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലഖ്‌നൗ 5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്. 1 ണ്‍സുമായി ദീപക് ഹൂഡയും അക്കൌണ്ട് തുറക്കാതെ ആയുഷ് ബദോണിയുമാണ് ക്രീസില്‍. മൂന്ന്  ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഷമി മൂന്ന് വിക്കറ്റ് നേടി.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്