Ipl

മാസ്സ് പോയപ്പോള്‍ വന്നത് അതിരടി മാസ്സ്; ജേസണ്‍ റോയിയ്ക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത്

ഐപിഎല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയിയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ജേസണ്‍ റോയിയ്ക്ക് പകരക്കാരനായി ടൈറ്റന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഗുര്‍ബാസ് തന്നെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റ്ഗ്രാം ഹാന്‍ഡില്‍ ജേസണ്‍ റോയിയുടെ പകരക്കാരനായി എത്തുന്നെന്ന വിവരം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 20കാരനായ ഗുര്‍ബാസ് അഫ്ഗാനിസ്ഥാനുവേണ്ടി 18 ടി20 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സ് നേടിയിട്ടുണ്ട്. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ബയോ ബബളില്‍ കൂടുതല്‍ കാലം തുടരുകയെന്ന വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് ജേസണ്‍ റോയ് പിന്മാറിയത്. ലേലത്തില്‍ 2 കോടി അടിസ്ഥാന വിലയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ താരമാണ് ജേസണ്‍ റോയ്.

31 കാരനായ റോയ് അടുത്തിടെ പിഎസ്എല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ലീഗില്‍ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്‌ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു