Ipl

മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഡക്ക്; ചെന്നൈയ്ക്ക് ഹാട്രിക് തോല്‍വി

ഐപിഎല്‍ 15ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് 54 റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. പഞ്ചാബ് മുന്നോട്ടുവെച്ച 181 റണ്‍സിലേക്ക് ബാറ്റേന്തിയ ചെന്നൈ 18 ഓവറില്‍ 126 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 30 ബോള്‍ നേരിട്ട ദുബെ 3 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 57 റണ്‍സെടുത്തു. ചെന്നൈയുടെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. മൊയിന്‍ അലി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

ധോണി 28 ബോളില്‍ 23, റോബിന്‍ ഉത്തപ്പ 10 ബോളില്‍ 13, റുതുരാജ് ഗെയ്ക്വാദ് 4 ബോളില്‍ 1, അമ്പാട്ടി റായിഡു 21 ബോളില്‍ 13, ഡ്വെയ്ന്‍ പ്രിട്ടോറിയസ് 4 ബോളില്‍ 8, ക്രിസ് ജോര്‍ദാന്‍ 5 ബോളില്‍ 5, മുകേഷ് ചൗധരി 2 ബോളില്‍ 2* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പഞ്ചാബിനായി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വൈഭവ് അറോര, ലിയാം ലിവിംഗ്സ്റ്റണ്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീതംവും ഒഡിയന്‍ സ്മിത്ത്, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 32 ബോള്‍ നേരിട്ട ലിവിംഗ്സ്റ്റണ്‍ അഞ്ച് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയില്‍ 60 റണ്‍സെടുത്തു.

മായങ്ക് അഗര്‍വാള്‍ 2 ബോളില്‍ 4, ശിഖര്‍ ധവാന്‍ 24 ബോളില്‍ 33, ഭാനുക രാജപക്‌സെ 5 ബോളില്‍ 9, ഷാരൂഖ് ഖാന്‍ 11 ബോളില്‍ 6, ഒഡിയന്‍ സ്മിത്ത് 7 ബോളില്‍ 3, ജിതേഷ് ശര്‍മ 17 ബോളില്‍ 26, രാഹുല്‍ ചാഹര്‍ 8 ബോളില്‍ 12, കാഗിസോ റബാഡ 12 ബോളില്‍ 12*,  വൈഭവ് അറോറ 2 ബോളില്‍ 1* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍