അവസാന നിമിഷം ടോം കറന്‍ ചതിച്ചു; ചെന്നൈയോടേറ്റ തോല്‍വിയില്‍ നൊന്ത് റിഷഭ്

ഐപിഎല്ലില്‍ (IPL) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടേറ്റ പരാജയത്തില്‍ പ്രതികരണവുമായി ഡല്‍ഹി നായകന്‍ റിഷഭ് പന്ത് (Rishabh Pant). വളരെ നിരാശപ്പെടുത്തുന്ന ഫലമാണിതെന്നും ഇപ്പോഴത്തെ തങ്ങളുടെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണെന്നും റിഷഭ് പറഞ്ഞു.

‘തീര്‍ച്ചയായും ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമാണിത്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ വിവരിക്കാന്‍ വാക്കുകളില്ല. ആകെ ചെയ്യാനുള്ള കാര്യം ഈ മത്സരത്തിലെ പിഴവുകള്‍ തിരുത്തി അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്. മത്സരത്തിലുടീളം ടോം കറന്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പക്ഷേ, അവസാന ഓവറില്‍ അദ്ദേഹം റണ്‍സ് വഴങ്ങി’.

‘ഇന്നത്തെ ദിവസം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബോളറെ അവസാന ഓവര്‍ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഞങ്ങള്‍ മികച്ച സ്‌കോര്‍ തന്നെ നേടിയെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, പവര്‍പ്ലേയില്‍ ചെന്നൈ മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ഞങ്ങള്‍ക്കാണെങ്കില്‍ കൃത്യസമയത്ത് വിക്കറ്റ് നേടാന്‍ കഴിഞ്ഞതുമില്ല. അതാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്’ പന്ത് പറഞ്ഞു.

ഐപിഎല്ലിലെ ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ കടന്നത് (CSK vs DC). ടോം കറന്‍ എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്ത് അതിര്‍ത്തി കടത്തി ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ഒരിക്കല്‍ കൂടി ചെന്നൈയെ ഐപിഎല്‍ കലാശക്കളത്തില്‍ എത്തിച്ചത്. ആറ് പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി വീണ്ടും സൂപ്പര്‍ കിംഗ്സിന്റെ ഫിനിഷറായി മാറി. സ്‌കോര്‍: ഡല്‍ഹി-172/5 (20 ഓവര്‍). ചെന്നൈ-173/6 (19.4).

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ