പരിചയസമ്പന്നര്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല; മദ്ധ്യനിരയെ പഴിച്ച് മക്കല്ലം

ചെന്നൈയ്‌ക്കെതിരായ ഫൈനല്‍ തോല്‍വിയില്‍ മധ്യനിരയെ പഴിച്ച് കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. ഒരുപാട് പരിചയസമ്പത്തുള്ള കളിക്കാരാണ് മധ്യനിരയിലുണ്ടായിന്നതെങ്കിലും മികച്ച ടൂര്‍ണമെന്റ് അല്ല അവര്‍ക്ക് ലഭിച്ചതെന്ന് മക്കല്ലം പറഞ്ഞു.

‘വിജയ ലക്ഷ്യത്തിന് അരികെ വീണു എന്നത് നാണക്കേടാണ്. ഞങ്ങളുടെ ബോളിംഗ് ഗ്രൂപ്പ് വളരെ നന്നായി കളിച്ചു. ഞങ്ങള്‍ നന്നായി ഫീല്‍ഡ് ചെയ്തു. ടോപ് ഓര്‍ഡര്‍ ബാറ്റിംഗും വളരെ മികച്ചതായിരുന്നു. എന്നാല്‍ മധ്യനിരക്ക് അവരുടെ പ്രഭാവത്തിനൊത്ത് ഉയരാനായില്ല. ഒരുപാട് പരിചയസമ്പത്തുള്ള കളിക്കാരാണ്. എന്നാല്‍ മികച്ച ടൂര്‍ണമെന്റ് അല്ല അവര്‍ക്ക് ലഭിച്ചത്. അങ്ങനേയും സംഭവിക്കും’ മക്കല്ലം പറഞ്ഞു.

IPL 2021: Kolkata Knight Riders Coach Brendon McCullum Believes 'Beyond 12 Overs' Is Ideal Batting Position For Andre Russell

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസലിനെ ഇറക്കാത്തതിനെ കുറിച്ചും മക്കല്ലം പ്രതികരിച്ചു. ‘മാച്ച് ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി അവന്‍ കഠിനാധ്വാനം ചെയ്തിരുന്നു. അതിശയിപ്പിക്കും വിധം കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ല. പരിക്കിന്റെ പിടിയില്‍ തന്നെയാണ് റസല്‍ ഇപ്പോഴും. ഫൈനലില്‍ പരിക്കുമായി ഒരു താരത്തെ ഇറക്കി റിസ്‌ക് എടുക്കാനാവില്ല’ മക്കല്ലം പറഞ്ഞു.

ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ കിംഗ്സ് നാലാം ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചത്. 2010, 2011, 2018 വര്‍ഷങ്ങളിലും സൂപ്പര്‍ കിംഗ്സ് ജേതാക്കളായിരുന്നു. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് (5) അടുക്കാനും സൂപ്പര്‍ കിംഗ്സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കൊല്‍ക്കത്തയോട് പ്രതികാരം ചെയ്യാനും സൂപ്പര്‍ കിംഗ്സിന് സാധിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍