'പുതിയത് ചിലത് പരീക്ഷിക്കും'; കൊല്‍ക്കത്തയ്ക്ക് മുന്നറിയിപ്പുമായി പന്ത്

ഞായറാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ശിഖര്‍ ധവാനെയും പൃഥി ഷായെയും അഭിനന്ദിച്ച നായകന്‍ റിഷഭ് പന്ത്. ഇരുവരുടെയും മികച്ച തുടക്കം കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് പറഞ്ഞ ശനിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പുതയ ചിലത് പരീക്ഷിക്കുമെന്നും പന്ത് പറഞ്ഞു.

“ശിഖറും പൃഥ്വിയും നല്ല തുടക്കമാണ് നല്‍കിയത്. ഒരു മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചാല്‍ അത് വലിയ ആശ്വാസമാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിന് പൂര്‍ണ സജ്ജമാണെങ്കിലും അവര്‍ക്കായി പുതിയത് ചിലത് പരീക്ഷിക്കേണ്ടിയിരിക്കുന്നു” പന്ത് പറഞ്ഞു.

പഞ്ചാബിനെതിരെ ഏഴ് വിക്കറ്റിനാണ് പന്തും സംഘവും ജയിച്ചു കയറിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വെറും 37 പന്തില്‍നിന്ന് 63 റണ്‍സാണ് ശിഖര്‍ ധവാന്‍ -പൃഥ്വി ഷാ കൂട്ടുകെട്ട് അടിച്ചെടുത്തത്.

പൃഥി ഷാ 22 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 47 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...