ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; ഗാംഗുലിയുടെ നീക്കങ്ങള്‍ ഫലം കാണുന്നു

യു.എ.ഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഐ.പി.എല്‍ 2021 രണ്ടാം ഘട്ടത്തില്‍ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് സൂചന. പാറ്റ് കമ്മിന്‍സ് ടൂര്‍ണമെന്റിന് എത്തില്ലെന്ന അഭിപ്രായം ആവര്‍ത്തെച്ചെങ്കിലും വിന്‍ഡീസ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മറ്റ് ഓസീസ് താരങ്ങളുള്‍പ്പടെയുള്ളവര്‍ യു.എ.ഇയിലേക്ക് കളിക്കാന്‍ എത്തുമെന്നാണ് പുതിയ വിവരം.

രണ്ടാം പാദത്തില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബി.സി.സി.ഐ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. വിദേശ താരങ്ങളെ യു.എ.ഇയില്‍ എത്തിക്കാന്‍ സി.പി.എല്‍ നേരത്തെയാക്കിയ ബി.സി.സി.ഐ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും പാട്ടിലാക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.

ഐ.പി.എല്‍ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ഒരാഴ്ച മുമ്പെങ്കിലും ആരംഭിക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം വെസ്റ്റിന്‍ഡീസ് നേരത്തെ അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയതി പ്രകാരം ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് അവസാനിക്കും.

ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ നടത്താനാണ് പദ്ധതി. കരീബിയന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഐ.പി.എല്‍ കരാറുള്ള താരങ്ങള്‍ക്ക് ഐ.പി.എല്‍ രണ്ടാം പാദത്തിന്റെ തുടക്കം മുതല്‍ കളിക്കാം. സി.പി.എല്‍ അവസാനിക്കുന്നതോടെ അവിടെ നിന്നുള്ള ഐ.പി.എല്‍ താരങ്ങളെ അനായാസം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ നടത്തി യു.എ.ഇ യിലേക്ക് എത്തിക്കാമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്