'അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കിലോ?'; തനതു ശൈലി കൈവിട്ട് യഥാര്‍ത്ഥ നായകനായി സഞ്ജു

“അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കിലോ?” കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ രാജസ്ഥാനെ വിജയതീരത്തണച്ച ശേഷം നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞതാണിത്. പതിവില്‍ നിന്നും വിപരീതമായി തീര്‍ത്തും ശാന്തമായ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്‌ക്കെതിരെ സഞ്ജു പുറത്തെടുത്തത്. 41 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും മാത്രം സഹിതം 42 റണ്‍സ്.

എന്താണ് പതിവ് തെറ്റിച്ച് ഇങ്ങനൊരു പ്രകടനം എന്ന ചോദ്യത്തിന് സഞ്ജു തന്നെ ഉത്തരം പറഞ്ഞു. “ഇത്തമൊരു ബാറ്റിംഗായിരുന്നു മല്‍സരത്തില്‍ സാഹചര്യം എന്നോടു ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ പഠിച്ചിട്ടുള്ള കാര്യം കൂടിയാണിത്. നിങ്ങള്‍ അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കില്‍ അതു വളരെ നിരാശയുണ്ടാക്കും.”

“കഴിഞ്ഞ നാല് അഞ്ച് മല്‍സരങ്ങളായി ഞങ്ങളുടെ ബോളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബോളിംഗില്‍ എനിക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. ടീമിനെ നയിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു” സഞ്ജു പറഞ്ഞു.

സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ഈ വിമര്‍ശനങ്ങല്‍ക്കുള്ള സഞ്ജുവിന്റെ മറുപടിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള പ്രകടനം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍