എന്റെ പണി നന്നായി ചെയ്യാന്‍ എനിക്കറിയാം; സിംഗിള്‍ വിവാദത്തില്‍ മോറിസ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ “സിംഗിള്‍ വിവാദം” വീണ്ടും തല പൊക്കിയിരിക്കുകയാണ്. അന്ന് സഞ്ജു സാംസണ്‍ മോറിസിന് സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന അഭിപ്രായമാണ് ശക്തിയായി ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മോറിസ്.

“അന്നത്തെ സഞ്ജുവിന്റെ ഫോം വെച്ച് എന്തൊക്കെ സംഭവിച്ചാലും ഞാന്‍ തിരികെ ക്രീസിലേക്ക് ഓടാന്‍ തയ്യാറായിരുന്നു. സ്വപ്നതുല്യമായ രീതിയിലാണ് അന്ന് സഞ്ജു തകര്‍ത്തടിച്ചത്. അന്ന് അവസാന പന്തില്‍ സഞ്ജുവിന് സിക്‌സര്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി സന്തോഷമാകുമായിരുന്നുവെന്ന് മാത്രം. എന്നെ ടീമിലെടുത്തിരിക്കുന്നത് തകര്‍ത്തടിച്ച് കളിക്കാനാണ്. ഞാന്‍ എന്താണെന്ന് എനിക്കറിയാം” മോറിസ് പറഞ്ഞു.

IPL 2021: Kumar Sangakkara explains why Sanju Samson denied a single to Chris Morris on the penultimate ball | CricketTimes.comഅന്നത്തെ മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. എന്നാല്‍ സിക്സടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഈ ഓവറിലെ അഞ്ചാം ബോളില്‍ സിംഗിളിനായി ഓടിയെത്തിയ മോറിസിനെ സഞ്ജു തിരിച്ചയച്ചത് ഇതോടെ രൂക്ഷ വിമര്‍ശനത്തിന് വിഷയമാവുകയായിരുന്നു.

ഇനി 100 അവസരം കിട്ടിയാലും ആ സിംഗില്‍ എടുക്കില്ലെന്നാണ് സഞ്ജുവിന്റെ നിലപാട്. “എല്ലായ്പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴ കീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല” സഞ്ജു പറഞ്ഞു

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി